We preach Christ crucified

എനിക്ക് ദാഹിക്കുന്നു

 മഹാത്മജി വധിക്കപ്പെട്ടതിന്റെ മൂന്നാം ദിവസം മിസ്സിസ് സരോജിനി നായിഡു ഓൾ ഇന്ഡ്യ റേഡിയോയിൽ കൂടെ ഇപ്രകാരം പറഞ്ഞു. ”മഹാത്മജീ, അങ്ങ് വധിക്കപ്പെട്ടത് വെള്ളിയാഴ്ചയാണല്ലോ; ക്രിസ്തുദേവൻ ക്രൂശിക്കപ്പെട്ടതും വെള്ളിയാഴ്ചയാണ്. ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതുപോലെ ഇന്ന് അങ്ങ് ഉത്ഥാനം ചെയ്തുവന്ന് അനാഥമായിപ്പോയ ഈ ഭാരതത്തെ നേർപ്പാതയിലൂടെ നയിക്കൂ.” എന്നാൽ മഹാത്മജി ഉയിർത്തെഴുന്നേറ്റില്ല. അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രാഹാം ലിങ്കൻ വധിക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നു. മറ്റൊരു അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെഡിയും വധിക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നു.

എന്നാൽ ഇവർ ആരും ഉയിർത്തെഴുന്നേറ്റില്ല. എന്നാൽ യുഗവിധാതാവായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്നു.

ലോകചരിത്രം കണ്ടിട്ടില്ലാത്ത ഒരു ശിക്ഷാവിധിയായിരുന്നു യേശുക്രിസ്തുവിന് ലഭിച്ചത്. ”ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല” എന്ന് പീലാത്തോസ് പറഞ്ഞുകൊണ്ട് യഹൂദന്മാരുടെ നിർബ്ബന്ധത്തിന് വഴങ്ങി യേശുക്രിസ്തുവിനെ ക്രൂശിപ്പാൻ ഏല്പ്പിച്ചു.

ക്രിസ്തു ക്രൂശിന്മേൽ കിടക്കുമ്പോൾ ഏഴ് തിരുമൊഴികൾ പ്രസ്താവിച്ചു. ഇവയിൽ അഞ്ചാമത്തെ തിരുമൊഴിയാണ്: ”എനിക്ക് ദാഹിക്കുന്നു” എന്ന വചനം. ഒന്നാമത്തെ തിരുമൊഴിയും ഒടുവിലത്തെ തിരുമൊഴിയും സ്വർഗ്ഗീയ പിതാവിനോടായിരുന്നു. എന്നാൽ നടുവിലത്തെ തിരുമൊഴി കൂരിരുട്ടിന്റെ മദ്ധ്യത്തിൽ നിന്ന് ”എന്റെ ദൈവമേ” എന്നു പറഞ്ഞുള്ള നിലവിളിയാണ്. ഒന്നും ഏഴും തിരുമൊഴികൾ ദൈവത്തെ പിതാവായിട്ടും നാലാം തിരുമൊഴി ദൈവത്തെ ദൈവമായിട്ടും യേശു വിളിക്കുന്നു.

ഒന്നാമത്തെ തിരുമൊഴി ”പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് ഇവർ അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” എന്നതാണ്. ലൂക്കൊസ് 23 : 34. അതിൽ ക്രിസ്തുവിന്റെ എീൃഴശ്ലില ൈ(ക്ഷമ) ആണ് കാണുന്നത്.

രണ്ടാമത്തെ തിരുമൊഴി അനുതപിക്കുന്ന കള്ളനോടാണ്. ”ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും” ലൂക്കൊസ് 23 : 43. ഇതിൽ ടമഹ്മശേീി (രക്ഷ) ആണ് സൂചിപ്പിച്ചിരിക്കുന്നത്.

മൂന്നാമത്തെ തിരുമൊഴി: ”സ്ത്രീയേ, ഇതാ, നിന്റെ മകൻ” ”ഇതാ, നിന്റെ അമ്മ.” യോഹന്നാൻ 19 : 26-27. ഇത് ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിക്കുന്നു. (അളളലരശേീി)

ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ ദേശത്തെങ്ങും കൂരിരുട്ടുണ്ടായി. അപ്പോൾ പറഞ്ഞതാണ്.

നാലാമത്തെ തിരുമൊഴി: ”എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?” മത്തായി 27 : 46. ഇത് ക്രിസ്തുവിന്റെ കഠോരവേദനയെ കാണിക്കുന്നു. (അിഴൗശവെ).

അഞ്ചാമത്തെ തിരുമൊഴിയാണ്: ”എനിക്കു ദാഹിക്കുന്നു”എന്നത്. യോഹന്നാൻ 19 : 28 ഇത് ക്രിസ്തുവിനേറ്റ കഠിനപീഡയെ കുറിക്കുന്നു (ടൗളളലൃശിഴ).

”നിവൃത്തിയായി” യോഹന്നാൻ 19 : 30. എന്നതാണ് ആറാമത്തെ തിരുമൊഴി. ക്രിസ്തുവിന് ലഭിച്ച വിജയത്തെക്കുറിച്ചാണ് (ഢശരീേൃ്യ) ഈ ആറാം തിരുവചനം.

ഒടുവിലത്തേതും ഏഴാമത്തേതുമായ തിരുമൊഴി സംതൃപ്തിയുടെ (ഇീിലേിാേലി)േ നിദർശനമാണ്. ”പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു.” ലൂക്കൊസ് 23 : 46.

”എനിക്ക് ദാഹിക്കുന്നു” എന്ന വചനം കാൽവറിയിൽ മുഴങ്ങിയ ഏഴുമൊഴികളിൽ ഏറ്റവും ചെറുതാണ്. ക്രിസ്തുവിന് ഏറ്റവും കയ്പായിരുന്ന അനുഭവത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നതെങ്കിലും ആ കയ്പ്പിൽ നിന്ന് അത്യന്തം മഹത്തായ മാധുര്യം നമുക്ക് ലഭിക്കുന്നു. ക്രിസ്തു പുളിച്ച വീഞ്ഞാണ് കുടിച്ചതെങ്കിലും എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞ ആ വാക്യത്തിന്റെ അനുരണനം നമ്മുടെ ജീവിതത്തിലെ കയ്പ്പുറ്റ വേദനകളും യാതനകളും ദുരിതങ്ങളും അകറ്റി നമുക്ക് മാധുര്യം പകരുന്നു.

പാപത്തിന്റെ അനിവാര്യഫലമായ നരകത്തിലേക്ക് പോകുന്ന മനുഷ്യന്റെ ആത്മാവിനുവേണ്ടിയുള്ള ദാഹമാണ് നാം ഇവിടെ കാണുന്നത്. മനുഷ്യൻ മദ്യത്തിനുവേണ്ടി ദാഹിക്കുന്നു; മ്ലേച്ഛജീവിതത്തിനുവേണ്ടി ദാഹിക്കുന്നു; കഞ്ചാവിനുവേണ്ടിയും മയക്കുമരുന്നിനുവേണ്ടിയും ദാഹിക്കുന്നു; മലിന ചിത്രങ്ങൾക്കുവേണ്ടി ദാഹിക്കുന്നു; പണത്തിനും ധനത്തിനും വേണ്ടി ദാഹിക്കുന്നു; സ്ഥാനമാനങ്ങൾക്കും പ്രതാപങ്ങൾക്കും വേണ്ടി ദാഹിക്കുന്നു; പദവികൾക്കുവേണ്ടി ദാഹിക്കുന്നു; പ്രതികാരം ചെയ്യുതിനുവേണ്ടി ദാഹിക്കുന്നു; സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി ദാഹിക്കുന്നു; മനുഷ്യരുടെ അംഗീകാരത്തിനും ആദരവിനും പ്രശംസയ്ക്കും വേണ്ടി ദാഹിക്കുന്നു.

ക്രിസ്തുവിന്റെ ക്രൂശിലെ ദാഹം നാം ധ്യാനിക്കുമ്പോൾ നമുക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ദാഹമാണ് നാം കാണുന്നത്, നാം കാണേണ്ടത്.

എനിക്ക് ദാഹിക്കുന്നു” എന്ന വചനം കാൽവറിയിൽ മുഴങ്ങിയ ഏഴുമൊഴികളിൽ ഏറ്റവും ചെറുതാണ്. ക്രിസ്തുവിന് ഏറ്റവും കയ്പായിരുന്ന അനുഭവത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നതെങ്കിലും ആ കയ്പ്പിൽ നിന്ന് അത്യന്തം മഹത്തായ മാധുര്യം നമുക്ക് ലഭിക്കുന്നു

ക്രിസ്തുവിന്റെ ദാഹം ശമിപ്പിക്കുവാൻ നാം എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വഭാവത്തിൽ അലിഞ്ഞും ലയിച്ചും കിടക്കുന്ന പാപപ്രവണതകളെ നാം എന്നേയ്ക്കുമായി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മനോഭാവം നമുക്ക് വേണമെന്ന് ദാഹിക്കുകയാണ് ആവശ്യം. ക്രിസ്തു ഭക്തന്മാരായ അനേകർ വിശുദ്ധി അനുഭവിച്ചുകൊണ്ട് ക്രൂശിലെ സന്ദേശം പേറി ഓടിയവരാണ്. കല്ലും മുള്ളും നിറഞ്ഞ പാതയിൽക്കൂടി സകലവും മറന്ന് അവനവന്റെ ജീവിതത്തിലെ കുരിശും വഹിച്ച് ക്രിസ്തുവിനെ അനുഗമിക്കുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്ത്യാനികളായിത്തീരുന്നത്.

ആചാരാനുഷ്ഠാനങ്ങളിൽ നിലച്ചു പോകാതെ, നമ്മുടെ തീക്ഷ്ണതയും ദാഹവും നശിച്ച് പോകുന്ന ആത്മാക്കളെ നേടുന്നതിനുവേണ്ടി വിനിയോഗിക്കുമെങ്കിൽ നമുക്ക് ക്രിസ്തുവിന്റെ ദാഹം തീർക്കുന്ന പരിശുദ്ധന്മാരുടെ നിരയിൽ നിന്നുകൊണ്ട് അനേകായിരങ്ങളെ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനുവേണ്ടി ഒരുക്കാം. ക്രിസ്തുവിന്റെ തിരുരക്തം നമ്മുടെ സകല പാപവും ക്ഷമിക്കുന്നു എന്നു മാത്രമല്ല ക്രൂശിലെ സന്ദേശം പ്രചരിപ്പിക്കുന്നതിന് നമുക്ക് നവോന്മേഷം പകരുകയും ചെയ്യുന്നു.

Other articles

അക്കല്ദാമ

Read full Article
പുതുമ

Read full Article
ഏറ്റവും പുറത്തുള്ള ഇരുട്ട്

Read full Article
സുബോധം

Read full Article
മറ്റൊരു ധൂര്‍ത്തപുത്രന്‍

Read full Article
തളരാതെ മുന്നേറുക

വാടിത്തളർന്നു പോകാതെ ഉത്സാഹഭരിതനായി മുന്നോട്ടു പോയതുകൊണ്ടാണ് അമേരിക്ക കണ്ടുപിടിക്കുവാൻ കൊളംബസിന് കഴിഞ്ഞത്

Read full Article