നീയല്ലോ എനിക്കു സഹായി – നീയെൻ പക്ഷം മതി
നിന്റെ കൃപമതി – നീയല്ലോ എനിക്കു സഹായി…2
അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ
തുമ്പങ്ങൾ സഹിച്ചല്ലോ…2
എന്നെയും – ഇമ്പകനാൻ ചേർക്കുവാനായ്
സ്വന്ത രക്തം ചിന്തി നീ
ആ…ആ…ആ…..നീയല്ലോ
നിന്നെക്കണ്ട നാളതു മുതൽ
ഇന്നീ ദിനം വരെയും…2
എനിക്കു – നന്മയെന്യേ തിന്മയൊന്നും
ചെയ്തതില്ല ചിന്തിക്കിൽ
ആ…ആ…ആ…..നീയല്ലോ
എന്റെ ദു:ഖം എല്ലാം തീർക്കും
എൻ കണ്ണുനീർ തുടയ്ക്കും…2
ഇനിമേൽ – ഇന്നുമെന്നും കൂടെയിരിക്കും
എന്ന വാക്കു തന്നല്ലോ
ആ…ആ…ആ…..നീയല്ലോ
ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ
തുല്യമില്ല സഖിയെ…2
മനസ്സിൽ – എല്ലാനാളും ധ്യാനിക്കുകിൽ
അല്ലൽ മാറിപ്പോകുമേ
ആ…ആ…ആ…..നീയല്ലോ
Other Songs
Above all powers