ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും..
ബലമില്ലാ ഭുജത്തിന് ബലമേകും..2
ചെകിടന്നു കേള്‍വിയും..
അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി..
എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍..2
ആ പോക്കില്‍ ഒരു വാക്കാല്‍ ഞാന്‍ സൗഖ്യമായി..
ആ നിഴലെന്‍ വിലാപത്തെ നൃത്തമാക്കി..2
ആ നോട്ടം എന്‍ ജീവന്‍റെ രക്ഷയായി..
ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും..2
ഒന്നുമില്ലാത്തോര്‍ക്കായ് യേശു നാഥന്‍..
പൊന്‍കരം നീട്ടിടും കുപ്പയിലും..2
പൊടിയില്‍ നിന്നുയര്‍ത്തിടും സാധുക്കളെ..
കൃപയില്‍ നിറച്ചീടും ബലമേകീടും..2
ആ പോക്കില്‍…
കൈകൊട്ടി പാടാം നാം ചേര്‍ന്ന് പാടാം..
കര്‍ത്താവാം യേശുവിന്‍ നാമമെന്നും..2
ആര്‍പ്പോടെ ഘോഷിക്കാം ആനന്ദിക്കാം..
സ്നേഹത്തില്‍ ഒത്തു ചേര്‍ന്നാരാധിക്കാം..2
ആ പോക്കില്‍…
ആയുസ്സിന്‍ നീളം നാമറിയുന്നില്ല..
കാലത്തിന്‍ വേഗത അറിയുന്നില്ല..2
കാഹളം കേട്ടിടാന്‍ കാതോര്‍ത്തിടാം..
കര്‍ത്താവിന്‍ വരവിതാ ആസന്നമായി…
ഫലമില്ലാ…
Phalamillaa Maratthil Nal Phalamekum..
Balamillaa Bhujatthinu Balamekum..2
Chekitannu Kelviyum..
Andhanu Kaazhchayum.. Saadhuvinappavumaayi..
En Yeshu Ennaalum En Rakshakan..2
Aa Pokkil Oru Vaakkaal Njaan Saukhyamaayi..
Aa Nizhalen Vilaapatthe Nrutthamaakki..2
Aa Nottam En Jeevanre Rakshayaayi..
Aa Paatha Njaan Pinchellum Ennum Ennum..2
Onnumillaatthorkkaayu Yeshu Naathan..
Ponkaram Neettitum Kuppayilum..2
Potiyil Ninnuyartthitum Saadhukkale..
Krupayil Niraccheetum Balamekeetum..2
Aa Pokkil…
Kykotti Paataam Naam Chernnu Paataam..
Kartthaavaam Yeshuvin Naamamennum..2
Aarppote Ghoshikkaam Aanandikkaam..
Snehatthil Otthu Chernnaaraadhikkaam..2
Aa Pokkil…
Aayusin Neelam Naamariyunnilla..
Kaalatthin Vegatha Ariyunnilla..2
Kaahalam Kettitaan Kaathortthitaam..
Kartthaavin Varavithaa Aasannamaayi…
Phalamillaa…
Other Songs
Above all powers