We preach Christ crucified

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

“ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം
ഉന്നതനാം മഹോന്നതനെ വിശ്വാസത്തോടാരാധിക്കാം (2)

ഉയര്‍പ്പിന്‍ ശക്തിയാലാരാധിക്കാം
ഉയരത്തിന്‍ ശക്തിയാലാരാധിക്കാം (2)

ഉന്നത ദേവനെ ആരാധിക്കാം
ഉയിരുള്ള കാലവും ആരാധിക്കാം (2)
ക്രൂശിതനാം…

ആധിയിന്‍ നേരത്തിലും മഹാവ്യാധിയിന്‍ കാലത്തിലും
ആശ്വാസം നല്‍കിടുംതാന്‍ ആമോദമേകിടുമേ
ആപത്തുനേരത്തിലും ശോക വേളയിലും
ആശ്രയമേകിടുമേ ആനന്ദം നല്‍കിടുമേ (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…

ആരാധിച്ചര്‍ത്തിടുമ്പോള്‍ ചങ്ങലകള്‍ തകര്‍ന്നിടുമേ
ആര്‍പ്പോടെ സ്തുതിച്ചീടുമ്പോള്‍ കോട്ടകള്‍ ഉടഞ്ഞീടുമേ
ആത്മാവില്‍ ആരാധിച്ചാല്‍ വാതിലുകള്‍ തുറന്നിടും
അത്ഭുതമന്ത്രിയാകും രാജാധിരാജാവിനെ (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…

മരണത്തിന്‍ പാശങ്ങളെ മരണത്താല്‍ ജയിച്ചവനെ
മഹത്വ നാദത്തോടെ മഹിമയില്‍ വരും നാഥനെ
മധ്യകാശവരവില്‍ മതിമറന്നാനന്ദിപ്പാന്‍
മഹിയില്‍ആരാധിക്കും ഞാന്‍ മതിമറന്നാരാധിക്കും (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…

Krooshithanaam Yeshuvine Aashayote Aaraadhikkaam
Unnathanaam Mahonnathane Vishvaasatthotaaraadhikkaam (2)

Uyar‍ppin‍ Shakthiyaalaaraadhikkaam
Uyaratthin‍ Shakthiyaalaaraadhikkaam (2)

Unnatha Devane Aaraadhikkaam
Uyirulla Kaalavum Aaraadhikkaam (2)
Krooshithanaam…

Aadhiyin‍ Neratthilum Mahaavyaadhiyin‍ Kaalatthilum
Aashvaasam Nal‍kitumthaan‍ Aamodamekitume
Aapatthuneratthilum Shoka Velayilum
Aashrayamekitume Aanandam Nal‍kitume (2)
Uyar‍ppin‍… Krooshithanaam…

Aaraadhicchar‍tthitumpol‍ Changalakal‍ Thakar‍nnitume
Aar‍ppote Sthuthiccheetumpol‍ Kottakal‍ Utanjeetume
Aathmaavil‍ Aaraadhicchaal‍ Vaathilukal‍ Thurannitum
Athbhuthamanth Iyaakum Raajaadhiraajaavine (2)
Uyar‍ppin‍… Krooshithanaam…

Maranatthin‍ Paashangale Maranatthaal‍ Jayicchavane
Mahathva Naadatthote Mahimayil‍ Varum Naathane
Madhyakaashavaravil‍ Mathimarannaanandippaan‍
Mahiyil‍aaraadhikkum Njaan‍ Mathimarannaaraadhikkum (2)
Uyar‍ppin‍… Krooshithanaam…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018