“കാന്തനാം യേശു വെളിപ്പെടാറായ്
കാന്തയാം സഭയെ ചേര്‍ത്തിടാറായ്
ദീപങ്ങള്‍ തെളിക്കാം ഉണര്‍ന്നീടാം
കാന്തനാമേശുവെ എതിരേല്‍പ്പാന്‍
ഹല്ലേലുയ്യാ പാടാം ആരാധിച്ചാര്‍ത്തീടാം
അല്ലലെല്ലാം തീരാന്‍ കാലമായ്
ശോഭയേറും നാട്ടില്‍ വാനദൂതരൊത്ത്…2
പൊന്മുഖം കണ്ടാരാധിച്ചീടാം
കഷ്ടമില്ലവിടെ ദുഃഖമങ്ങില്ല
രോഗമില്ലവിടെ മരണമങ്ങില്ല
ഹല്ലേലുയ്യാ…
നിന്ദയില്ലവിടെ പരിഹാസമങ്ങില്ല
പീഡയില്ലവിടെ ഭീതിയുമില്ല
ഹല്ലേലുയ്യാ…
താതനുണ്ടവിടെ അനാഥനല്ല ഞാന്‍
പ്രിയനുണ്ടവിടെ ഞാനേകനുമല്ല
ഹല്ലേലുയ്യാ…
മണ്ണില്‍ നാം അന്യര്‍ പരദേശിയാണല്ലോ
വിണ്ണില്‍ നാം ധന്യര്‍ സ്വര്‍വീട്ടിലാണല്ലോ
ഹല്ലേലുയ്യാ…
Kaanthanaam Yeshu Velippetaaraayu
Kaanthayaam Sabhaye Chertthitaaraayu
Deepangal Thelikkaam Unarnneetaam
Kaanthanaameshuve Ethirelppaan
Halleluyyaa Paataam Aaraadhicchaarttheetaam
Allalellaam Theeraan Kaalamaayu
Shobhayerum Naattil Vaanadootharotthu…2
Ponmukham Kandaaraadhiccheetaam
Kashtamillavite Duakhamangilla
Rogamillavite Maranamangilla
Halleluyyaa…
Nindayillavite Parihaasamangilla
Peedayillavite Bheethiyumilla
Halleluyyaa…
Thaathanundavite Anaathanalla Njaan
Priyanundavite Njaanekanumalla
Halleluyyaa…
Mannil Naam Anyar Paradeshiyaanallo
Vinnil Naam Dhanyar Svarveettilaanallo
Halleluyyaa…
Other Songs
Above all powers