കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍
കാണ്‍മതെല്ലാം മായയെന്നുറച്ചിടുന്നു ഞാന്‍
കാന്തനെ വരവിനെത്ര താമസം വിഭോ
കാത്തു കാത്തു പാരിതില്‍ ഞാന്‍ പാര്‍ത്തിടുന്നഹോ
ജാതി ജാതിയോടു പോരിന്നായുധങ്ങളായ്
രാജ്യം രാജ്യത്തോടെതിര്‍ത്തു തോല്‍പ്പിച്ചിടുന്നു
കാന്തനെ നിന്‍ വരവിനെത്ര കാത്തിടേണം ഞാന്‍ – 2
വന്നു കാണ്മാനാശയേറി പാര്‍ത്തിടുന്നു ഞാന്‍ – 2
കാലമതിന്‍…2
ക്ഷാമവും ഭൂകമ്പങ്ങളും വര്‍ദ്ധിച്ചിടുന്നേ
രോഗങ്ങളും പീഡകളും ഏറിടുന്നല്ലോ
കാന്തന്‍ തന്‍ വരവിന്‍ലക്ഷ്യമെങ്ങും കാണുന്നേ – 2
വേഗം വന്നെന്‍ ആശ തീര്‍ത്തു ചേര്‍ത്തു കൊള്ളണേ – 2
കാലമതിന്‍…2
കാഹളത്തിന്‍ നാദമെന്‍റെ കാതില്‍ കേള്‍ക്കാറായ്
മദ്ധ്യവാനില്‍ ദൂതരൊത്ത് കാന്തന്‍ വരാറായ്
കാത്തിരിക്കും ശുദ്ധരെ താന്‍ ചേര്‍ത്തുകൊള്ളാറായ് – 2
തേജസ്സേറും പൊന്മുഖത്തെ മുത്തം ചെയ്യാറായ് – 2
കാലമതിന്‍…2
Kaalamathin Anthyathodutatutthirikkayaal
Kaanmathellaam Maayayennuracchitunnu Njaan
Kaanthane Varavinethra Thaamasam Vibho
Kaatthu Kaatthu Paarithil Njaan Paartthitunnaho
Jaathi Jaathiyotu Porinnaayudhangalaayu
Raajyam Raajyatthotethirtthu Tholppicchitunnu
Kaanthane Nin Varavinethra Kaatthitenam Njaan – 2
Vannu Kaanmaanaashayeri Paartthitunnu Njaan – 2
Kaalamathin…2
Kshaamavum Bhookampangalum Varddhicchitunne
Rogangalum Peedakalum Eritunnallo
Kaanthan Than Varavinlaksh Mengum Kaanunne – 2
Vegam Vannen Aasha Theertthu Chertthu Kollane – 2
Kaalamathin…2
Kaahalatthin Naadamenre Kaathil Kelkkaaraayu
Maddh Vaanil Dootharotthu Kaanthan Varaaraayu
Kaatthirikkum Shuddhare Thaan Chertthukollaaraayu – 2
Thejaserum Ponmukhatthe Muttham Cheyyaaraayu – 2
Kaalamathin…2
Other Songs
Above all powers