ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
ക്ഷാമഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ
സ്വര്‍ഗ്ഗമണവാളന്‍റെ വേളിയ്ക്കായ്
മദ്ധ്യാകാശം ഒരുങ്ങുകയത്രെ
കാണുമോ നീ കര്‍ത്തന്‍ വരവില്‍?
കേള്‍ക്കുമോ കാഹള ശബ്ദത്തെ?
പ്രിയനിന്‍ വരവേറ്റം ആസന്നമെ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമെ
ബുദ്ധിയുള്ള കന്യകമാര്‍
വിളക്കിലെണ്ണ നിറഞ്ഞോര്‍
പ്രിയനെ കാത്തിരുന്നതാല്‍
ചേര്‍ന്നിടും മണവറയില്‍
ലോക മോഹങ്ങള്‍ വെടിഞ്ഞോര്‍
ആരാലും വെറുക്കപ്പെട്ടോര്‍
വിശുദ്ധി കാത്തു സൂക്ഷിച്ചോര്‍
ഏവരും കാണും സദസ്സില്‍…
കാണുമോ……..
മുന്‍പന്മാരായ പിന്‍പന്മാര്‍
പിന്‍പന്മാരായ മുന്‍പന്മാര്‍
ഏവരേം കാണാം ആ ദിനം
കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍
പാഴാക്കി കളയരുതേ
ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം
ലോക ഇമ്പങ്ങള്‍ വെടിയാം
കര്‍ത്താവിനായൊരുങ്ങീടാം…
കാണുമോ……..
ആകാശ….കാണുമോ
aakaasa lakshanangngal kanto kanto
kshaamabhookampa sabdam ketto ketto
svarggamanavaalante veliykkaay
maddhyaakaasam orungngukayathre
kaanumo nee karththan varavil?
kelkkumo kaahala sabdaththe?
priyanin varavetam aasanname
prathiphalam labhikkum naal nischayame
buddhiyulla kanyakamaar
vilakkilenna nirranjnjor
priyane kaaththirunnathaal
chernnitum manavarrayil
loka mohangngal vetinjnjor
aaraalum verrukkappettor
visuddhi kaaththu sookshichchor
evarum kaanum sadassil… kaanumo……..
munpanmaraaya pinpanmaar
pinpanmaaraaya munpanmaar
evarem kaanaam aa dinam
karththaavin koyththu dinaththil
paazhaakki kalayaruthe
ottangngal addhvaanamellaam
loka impangngal vetiyaam
karththaavinaayorungngeetaam…
kaanumo……..
aakaasa….kaanumo
Other Songs
Above all powers