വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക
പ്രിയന്‍ വരുവതിന്‍ താമസമേറെയില്ല
തന്‍റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ-2
ഒരുങ്ങീടാം…വിശുദ്ധി…1
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം-പല
വ്യാധികളാല്‍ ജനം നശിച്ചിടുന്നു
രാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ… 2
ഒരുങ്ങീടാം…വിശുദ്ധി…1
സൂര്യചന്ദ്രാദിയില്‍ ലക്ഷ്യങ്ങളും… കടല്‍
ഓളങ്ങളാല്‍ പൊങ്ങിടുന്നതിനാല്‍ ..
അയ്യോ! ജാതികള്‍ പരിഭ്രമിച്ചോടിടുന്നേ…2
ഒരുങ്ങീടാം…വിശുദ്ധി..1
കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍ വരെ
ജനം കണ്ണുനീര്‍ താഴ്വരയിലല്ലയോ
ഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹെ -2
ഒരുങ്ങീടാം, വിശുദ്ധി -2
ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍… ഭൂവില്‍
എന്തു ഭവിക്കുമെന്നോര്‍ത്തുകൊണ്ട്…
ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ… 2
ഒരുങ്ങീടാം…വിശുദ്ധി…1
ബുദ്ധിമാന്മാര്‍ പലര്‍ വീണിടുന്നേ… ദൈവ
ശക്തിയെ ത്യജിച്ചവരോടിടുന്നേ
ലോക മോഹങ്ങള്‍ക്കധീനരായ് തീരുന്നതാല്‍…2
ഒരുങ്ങീടാം…വിശുദ്ധി…1
വിശ്വാസത്യാഗം മുന്‍ നടന്നീടണം പലര്‍
വിശ്വാസം വിട്ടുഴന്നോടിടുന്നു
കര്‍ത്തന്‍ വരവില്‍ മുന്‍ നടന്നീടുമടയാളങ്ങള്‍…2
ഒരുങ്ങീടാം…വിശുദ്ധി…1
മേഘാരൂഢനായി വന്നിടുമേ -പതിനായിരം
പേരിലും സുന്ദരന്‍ താന്‍
തന്‍റെ കോമള രൂപം കണ്ടാനന്ദിപ്പാന്‍…2
ഒരുങ്ങീടാം…വിശുദ്ധി…1
മാലിന്യപ്പെട്ടിടാതോടിടുക മണ..
വാളന്‍ വരവേറ്റം അടുത്തുപോയി..
മണിയറയില്‍ പോയി നാം ആശ്വസിപ്പാന്‍…2
ഒരുങ്ങീടാം…വിശുദ്ധി-2
visuddhiye thikachchu naam orungngi nilkka
priyan varuvathin thaamasamerreyilla
thante vaagdaththangngal palathum nirraverrunne-2
orungngeetaam…visuddhi..1
yuddhangngal kshaamangngal bhookampam-pala
vyaadhikalaal janam nasichchitunnu
raajyam raajyangngalotethirththu thutangngiyallo… 2
orungngeetaam…visuddhi..1
sooryachandraadiyil lakshyangngalum… katal
olangngalaal pongngitunnathinaal ..
ayyo! jaathikal paribhramichchotitunne…2 orungngeetaam…
visuddhi..1
kottaarangngal thutangngi kottil vare
janam kannuneer thaazhvarayilallayo
oru svasthhathayumilla manushyarkkihe -2 orungngeetaam…
visuddhi..1
aakaasaththin sakthi ilakunnathaal… bhoovil
enthu bhavikkumennorththukont…
janam petichchu nirjjeevaraayitunne… 2 orungngeetaam…
visuddhi..1
buddhimanmar palar veenitunne… daiva
sakthiye thyajichchavarotitunne
loka mohangngalkkadheenaraay theerunnathaal…2 orungngeetaam….
visuddhi..1
visvaasathyaagam mun natanneetanam palar
visvaasam vittuzhannotitunnu
karththan varavil mun natanneetumatayaalangngal…2 orungngeetaam…
isuddhi…1
meghaaroodhanaayi vannitume -pathinaayiram
perilum sundaran thaan
thante komala roopam kantaanandippaan…2 orungngeetaam…
visuddhi..1
maalinyappettitaathotituka mana..
vaalan varavetam atuththupoyi..
maniyarrayil poyi naam aasvasippaan…2 orungngeetaam…
visuddhi..2
Other Songs
Above all powers