We preach Christ crucified

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

പ്രകമ്പനത്തില്‍ തകരുമ്പോള്‍

കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും 2

 

സീയോന്‍റെ കുഞ്ഞുങ്ങള്‍ പാപത്തിന്‍

പെരുവഴിയില്‍ മയങ്ങുമ്പോള്‍

കണ്ണീരൊഴുക്കാതെ ഞാനെങ്ങനെ ഉറങ്ങും

 

ആത്മാക്കളെ തരിക…എന്‍റെ സര്‍വ്വവുമെടുത്തു കൊള്‍ക…4

 

ലോകം മുഴുവനെക്കാള്‍ വിലയേറുന്നൊരു

ആത്മാവിനെ നേടുവാന്‍

ലോകസുഖങ്ങളും സൗഭാഗ്യമൊക്കെയും

ആത്മാവെ നേടുവാന്‍ ഞാന്‍ ത്യജിക്കാം

ലോകം നല്കീടുന്ന സന്തോഷമൊക്കെയും

ആത്മാക്കള്‍ക്കായി ഞാന്‍ കാഴ്ച നല്കാം

ആത്മാ…..4

പാപം പെരുകീടുന്നു ലോകം നശിച്ചീടുന്നു

ഉള്ളം തകര്‍ന്നീടുന്നു യേശുവേ!

ലോകം മുഴുവനും പാപത്തിന്‍ മോഹത്താല്‍

നാശത്തിന്‍ വീഥിയില്‍ നീങ്ങിടുന്നു

ഉള്ളം തകരുന്ന നൊമ്പരമോടെ

ആത്മാക്കള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

ആത്മാ……4

 




 

oorslemin mathilukal paapaththin

prakampanaththil thakarumpol

kanneerozhukkaathe njaanengngane urrangngum

seeyonte kunjnjungngal paapaththin

peruvazhiyil mayangngumpol

kanneerozhukkaathe njaanengngane urrangngum

aathmaakkale tharika…ente sarvvavumetuththukolka…4

lokam muzhuvanekkaal vilayerrunnoru

aathmaavine netuvaan

lokasukhangngalum saubhaagyamokkeyum

aathmaave netuvaan njaan thyajikkaam

lokam nalkeetunna santhoshamokkeyum

aathmaakkalkkaayi njaan kaazhcha nalkaam

aathmaa…..4

paapam perukeetunnu lokam nasichcheetunnu

ullam thakarnneetunnu yesuve!

lokam muzhuvanum paapaththin mohaththaal

naasaththin veethhiyil neengngitunnu

ullam thakarunna nomparamote

aathmaakkalkkaayi njaan praarththhikkunnu

aathmaa……4

Songs 2020

Released 2020 25 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018