കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ ഞാന്‍
ശുദ്ധനായ്ത്തീര്‍ന്നു
തന്‍ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടീടും -2
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റില്‍നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍
സ്തുതിയ്ക്കും നിന്നെ ഞാന്‍ ആയുസ്സിന്‍ നാളെല്ലാം
നന്ദിയോടടി വണങ്ങും
ആര്‍പ്പോടു നിന്നെ ഘോഷിക്കും ഈ
സീയോന്‍ യാത്രയില്‍
മുമ്പോട്ടുതന്നെ ഓടുന്നു എന്‍ വിരുതിനായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്കു
ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍ രാജന്‍ കൈയില്‍ നിന്നും
ദൂതന്‍മാരുടെ മദ്ധ്യത്തില്‍
എന്‍ ഭാഗ്യകാലം ഓര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്ടപ്പോള്‍
നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടീടും
രാജന്‍ മുഖം കണ്ടു എന്നും ഞാന്‍ ഘോഷിക്കും
രക്തത്തില്‍ ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍
കോടി കോടി യുഗങ്ങളായി
മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നീടും
എന്‍ക്ലേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോള്‍
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍
എന്‍ ശത്രുവിന്നതു എടുപ്പാന്‍ പാടില്ല
ആനന്ദം കൂടീടും, സാനന്ദം പാടീടും
ശ്രീയേശുരാജന്‍ മുമ്പാകെ
കുഞ്ഞാട്ടിന്‍………..
kunjnjaattin thirurakthaththaal njaan suddhanaayththeernnu
thanchangkile suddharakthaththaal njaan jayam paateetum -2
mahathvam rakshakaa sthuthi ninakkennum
chetilninnenne nee veentetuththathinaal
sthuthiykkum ninne njaan aayussin naalellaam
nandiyotati vanangngum
aarppotu ninne ghoshikkum ee seeyon yaathrayil
mumpottuthanne otunnu en viruthinaayi
labhikkum nischayam en viruthenikku
sathrukkal aarume kontupokayilla
praapikkum annu njaan raajan kaiyil ninnum
doothanmaarute maddhyaththil
en bhaagyakaalam orkkumpol ennullam thullunnu
ee lokasukham thalli njaan aa bhaagyam kantappol
nithyamaam raajyaththil annu njaan paateetum
raajan mukham kantu ennum njaan ghoshikkum
rakthaththil phalamaay vaazhume svarggaththil
koti koti yugangngalaayi
manoharamaam seeyonil njaan vegam chernneetum
enklesamaake neengngippom aviteyeththumpol
nithyamaam santhosham praapikkum annu njaan
en sathruvinnathu etuppaan paatilla
aanandam kooteetum, saanandam paateetum
sreeyesuraajan mumpaake
kunjnjaattin………..
Other Songs
Above all powers