We preach Christ crucified

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

വിശുദ്ധന്മാരെ ചേര്‍ക്കുവാനായ് യേശു വീണ്ടും വരുമല്ലോ -2

പ്രതിഫലങ്ങള്‍ നേടിടുന്ന നാളിനായൊരുങ്ങിടാം -2

 

താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം-2

ധനവും മാനം നിത്യജീവന്‍ നേടിടുന്നു നിശ്ചയം -2

മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം – 2

തളര്‍ച്ച മാറ്റും ക്രിസ്തുവിന്‍റെ രുധിരത്തിന്‍റെ സാന്ത്വനം-2

താഴ്മ….1    ധനവും….1

കുരിശിന്‍ ചുവട്ടില്‍ പാപഭാരം അര്‍പ്പണം  ചെയ്തീടുകില്‍-2

കുരിശു വഹിച്ച രക്ഷകന്‍റെ കരമതെല്ലാം ഏറ്റിടും-2

താഴ്മ….1    ധനവും….1

തളര്‍ച്ചപറ്റി എമ്മവൂസ്സിന്‍ വഴിയെ യാത്ര ചെയ്തവര്‍- 2

യേശു ജീവിക്കുന്നതിനാല്‍ പരമമോദം പ്രാപിച്ചു -2

താഴ്മ….1    ധനവും….1

യേശുക്രിസ്തു ജീവിക്കുന്നു പാപികള്‍ക്കഭയമായ് – 2

രോഗികള്‍ക്കുമാതുരര്‍ക്കുമേശു താനാശ്വാസമായ് – 2

താഴ്മ….1    ധനവും….1

വീണ്ടും വരുന്ന യേശുവിന്‍റെ വരവിനായൊരുങ്ങിടാം-2

ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തില്‍-2

താഴ്മ….1    ധനവും….1

നീതിമാനിനിയും പാരില്‍ നീതി തന്നെ ചെയ്യട്ടെ-2

വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ  തികക്കട്ടെ-2

താഴ്മ….2    ധനവും….2

———————————————————————————————————————————————————————————

visuddhanmaare cherkkuvaanaay yesu veentum varumallo -2

prathiphalangngal netitunna naalinaayorungngitaam -2

 

thaazhma bhakthi ennivaykkaay yesu nalkum prathiphalam-2

dhanavum maanam nithyajeevan netitunnu nischayam -2

 

manavum mukhavum vaatitunnoraasayata jeevitham – 2

thalarchcha maatum kristhuvinte rudhiraththinte saanthvanam-2

thaazhma….1    dhanavum….1

kurisin chuvattil paapabhaaram arppanam cheytheetukil-2

kurisu vahichcha rakshakante karamathellaam etitum-2

thaazhma….1    dhanavum….1

thalarchchapati emmavoossin vazhiye yaathra cheythavar- 2

yesu jeevikkunnathinaal paramamodam praapichchu -2

thaazhma….1    dhanavum….1

yesukristhu jeevikkunnu paapikalkkabhayamaay – 2

rogikalkkumaathurarkkumesu thaanaasvaasamaay – 2

thaazhma….1    dhanavum….1

veentum varunna yesuvinte varavinaayorungngitaam-2

bhaaramellaam dooreyerrika vela cheyka seeghraththil-2

thaazhma….1    dhanavum….1

neethimaaniniyum paaril neethi thanne cheyyatte-2

visuddhaniniyum thanneththanne visuddhiye thikakkatte-2

thaazhma….2    dhanavum….2

Songs 2020

Released 2020 25 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018