ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
ആത്മനാഥനെന്നോടു തന്‍ കരുണ കാട്ടി
ആത്മനദി എന്നിലേക്കുമവനൊഴുക്കി
ആത്മനദി എന്‍റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി
പുതിയൊരു ശക്തി എന്നിലേക്കെന്‍ നാഥന്‍
അനുനിമിഷം പകര്‍ന്നുതുടങ്ങി
ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചുപോയ്
അത്യന്തശക്തിയാലെന്‍ മണ്‍കൂടാരമങ്ങ്
സ്തുതിയുടെ ചിറകില്‍ പൊങ്ങിത്തുടങ്ങി
ആത്മനദി എന്‍റെ അരയോളമെത്തി
ആരുമറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി
മനുഷ്യരോടല്ല എന്‍ ദൈവത്തോടുതന്നെ
അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി
ആത്മനദി എന്‍റെ ശിരസ്സോളമെത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറയ്ക്കാതെയായ്
എന്‍ ദേഹത്തിനോ തെല്ലും ഭാരമില്ലാതായി
ആത്മനദിയില്‍ അങ്ങു നീന്തിത്തുടങ്ങി
aathmanadi ennilelkk ozhukkuvaanaayi
aavalote njaanum kaalththirunnappol
aathmanaathhanennotu than karuna kaatti
aathmanadi ennilekkumavanozhukki
aathmanadi ente paadalngngal nanachchappol
aanandalththaalenteyullamthululmpippoyi
puthiyoru sakthi ennilekken naathhan
anunimisham pakarnnuthutangngi
aathmanadi ente muttolameththiyappol
aakulam marrannu njaan aaraadhichchupoy
athyanthasakthiyaalen mankootaaramangng
sthuthiyute chirrakil pongngiththutangngi
aathmanadi ente arayolameththi
aarumarriyaaththoru bhaasha njaan cholli
manushyarotalla en daivaththotuthanne
anyabhaashayil samsaarichchu thutangngi
aathmanadi ente sirassolameththi
en paadangngal tharrayil urraykkaatheyaay
en dehaththino thellum bhaaramillaathaayi
aathmanadiyil angngu neenthiththutangngi
Other Songs
Above all powers