We preach Christ crucified

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

എന്‍ സങ്കടങ്ങള്‍ സകലതും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നു പോയി -2
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
എന്‍ സങ്കടങ്ങള്‍…1
ഫറവോനു ഞാനിനി അടിമയല്ല -2
പരമ സീയോനില്‍ ഞാന്‍ അന്യനല്ല -2
എന്‍ സങ്കടങ്ങള്‍…1
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍-2
പാറയെ പിളര്‍ന്ന് ദാഹം പോക്കുമവന്‍ -2
എന്‍ സങ്കടങ്ങള്‍…1
മരുവിലെന്‍ ദൈവമെനിക്കധിപതിയെ -2
തരുമവന്‍ പുതുമന്ന അതുമതിയെ -2
എന്‍ സങ്കടങ്ങള്‍…1
മനോഹരമായ കനാന്‍ ദേശമേ -2
അതേ എനിക്കഴിയാത്തൊരവകാശമെ -2
എന്‍ സങ്കടങ്ങള്‍…1
ആനന്ദമേ പരമാനന്ദമേ -2
കനാന്‍ ജീവിതമെനിക്കാനന്ദമേ -2
എന്‍ സങ്കടങ്ങള്‍…1
എന്‍റെ ബലവും എന്‍റെ സംഗീതവും -2
എന്‍ രക്ഷയും യേശുവത്രെ ഹാലേലുയ്യ -2
എന്‍ സങ്കടങ്ങള്‍… 1

en sangkatangngal sakalathum theernnupoyi
samhaaradoothanenne katannu poyi -2
kunjnjaatinte vilayerriya ninaththil
marranjnju njaan rakshikkappettaakshanaththil
en sangkatangngal…1
pharravonu njaanini atimayalla -2
parama seeyonil njaan anyanalla -2
e                                                                                             n sangkatangngal…1
maarraaye madhuramaakki theerkkumavan-2
paarraye pilarnn daaham pokkumavan -2
en sangkatangngal…1
maruvilen daivamenikkadhipathiye -2
tharumavan puthumanna athumathiye -2
en sangkatangngal…1
manoharamaaya kanaan desame -2
athe enikkazhiyaaththoravakaasame -2
en sangkatangngal…1
aanandame paramaanandame -2
kanaan jeevithamenikkaanandame -2
en sangkatangngal…1
ente balavum ente samgeethavum -2
en rakshayum yesuvathre haaleluyya -2
en sangkatangngal… 1

Songs 2020

Released 2020 25 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018