വന്ന വഴികള്‍ ഒന്നോര്‍ത്തിടുമ്പോള്‍
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലില്‍ വഹിപ്പവനേ
ബഹുദൂരം മുന്നോട്ട് പോകാന്‍
ബലം നല്‍കി നീ നടത്തി
തളര്‍ന്നോരോ നേരത്തിലെല്ലാം
തവകരങ്ങള്‍ ആശ്വാസമായ്
ഓടിമറയും നാളുകളെല്ലാം
ഓര്‍പ്പിക്കുന്നു നിന്‍ കാരുണ്യം
ഓരോ ജീവിതനിമിഷങ്ങളെല്ലാം
ഓര്‍ത്തിടുന്നു തവസാന്നിദ്ധ്യം
മനോവ്യഥകള്‍ നീയെന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
vanna vazhikal onnorththitumpol
innayolam nataththiya naathhaa
nandiyallaathillonnumilla
ennum karuthalil vahippavane
bahudooram munnott pokaan
balam nalki nee nataththi
thalarnnoro neraththilellaam
thavakarangngal aasvaasamaay
otimarrayum naalukalellaam
orppikkunnu nin kaarunyam
oro jeevithanimishangngalellaam
orththitunnu thavasaanniddhyam
manovyathhakal neeyennum kantu
manassalinjnju daya kaatti nee
irulerrum paathayilellaam
ithuvareyum thaangngiyallo
Other Songs
Above all powers