We preach Christ crucified

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

ദൂതര്‍ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ -2

അവനെന്‍റെ രക്ഷകന്‍-അവനെനിക്കുള്ളോന്‍

ബലമുള്ള ഗോപുരം ആപത്തില്‍ സങ്കേതം

അവന്‍റെ ചാരെ ഓടിയണഞ്ഞവര്‍ക്കാശ്വാസമനുദിനവും -2              സ്തുതി….

 

അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി

അനന്ത സന്തോഷമെന്നകമേ തന്നരുളി

ഹാ! ദിവ്യ തേജസ്സിന്നഭിഷേകത്താലെന്നെ

ജയത്തോടെ നടത്തിടുന്നു -2                                                 സ്തുതി….

 

അനുദിനം ഭാരങ്ങളവന്‍ ചുമന്നിടുന്നു

അനവധി നന്മകള്‍ അളവെന്യേ തരുന്നു

അവനെന്‍ ഉപനിധി അവസാനത്തോളവും

കാക്കുവാന്‍ ശക്തനല്ലോ -2                                                   സ്തുതി….

 

എതിരികള്‍ വളരെ സഖികളിലധികം

വഴി അതിദൂരം ബഹുവിധ തടസ്സം

പരിഭ്രമിക്കുന്നില്ല മന്നവന്‍

യേശു എന്നഭയം -2                                                           സ്തുതി….

 

മരണത്തെ ജയിച്ചവന്‍ ഉയരത്തിലുണ്ട്

അവിടെനിയ്‌ക്കൊരുക്കുന്ന ഭവനമൊന്നുണ്ട്

ആ വീട്ടിലെന്നെ ചേര്‍ത്തിടുവാന്‍

മണവാ-ളന്‍ വന്നിടുമേ -2                                                       സ്തുതി….

 

sthuthigeetham paadi pukazhtthidunnen‍ manuvelane

doothar‍ sthuthicchu vaazhtthum sundaranaam manavaalane-2

avanen‍te rakshakan‍-avanenikkullon‍

balamulla gopuram aapatthil‍ sanketham

avante chaare odi ananjavar‍kkaashvaasam anudinavum -2

sthuthi…

akruthyangal akattiyen ashuddhiye neekki

anantha santhosham ennakame thannaruli

haa! divya thejassin abhishekatthaalenne

jayatthode nadatthidunnu…2

sthuthi…

anudinam bhaarangalavan‍ chumannidunnu

anavadhi nanmakal‍ alavenye tharunnu

avanen‍ upanidhi avasaanattholavum

kaakkuvaan‍ shakthanallo…2

sthuthi…

ethirikal‍ valare sakhikalil adhikam

vazhi athi dooram bahuvidha thadasam

paribhramikkunnilla mannavan‍

yeshu ennabhayam…2

sthuthi…

maranatthe jayicchavan‍ uyaratthilund

avideniykkorukkunna bhavanamonnund

aa veettilenne cher‍tthiduvaan‍

manavaa-lan‍ vannidume…2

sthuthi…

Songs 2020

Released 2020 25 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018