We preach Christ crucified

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തില്‍ താനിനി വേഗം വരും
രാജരാജനായ് വാണിടുവാന്‍

ഹാ-ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു

കൊല്ലുന്ന മരണത്തിന്‍ ഘോരതര-
വിഷപ്പല്ലു തകര്‍ത്തതിനാല്‍
ഇനി തെല്ലും ഭയമെന്യേ മൃത്യുവിനെ
നമ്മള്‍ വെല്ലുവിളിക്കുകയാം…
ഹാ- ഹല്ലേലുയ്യ…

എന്നേശു ജീവിയ്ക്കുന്നായതിനാല്‍
ഞാനുമെന്നേയ്ക്കും ജീവിയ്ക്കയാം
ഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രെ
ഹാ- ഹല്ലേലുയ്യ…

മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍
മുന്നില്‍ മഹത്വത്തിലാം
ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളുകള്‍
എണ്ണി ഞാന്‍ പാര്‍ത്തിടുന്നു
ഹാ- ഹല്ലേലുയ്യ…
yesukristhu uyirththu jeevikkunnu
paralokaththil jeevikkunnu
ihalokaththil thaanini vegam varum
raajaraajanaay vaanituvaan

haa-halleluyya jayam halleluyya
yesu karththaavu jeevikkunnu

kollunna maranaththin ghorathara-
vishappallu thakarththathinaal
ini thellum bhayamenye mrthyuvine
nammal velluvilikkukayaam…
haa- halleluyya…

ennesu jeeviykkunnaayathinaal
njaanumenneykkum jeeviykkayaam
ini thanneppirinjnjoru jeevithamilleni-
kkellaamennesuvathre
haa- halleluyya…

mannilallen nithyavaasamennesuvin
munnil mahathvaththilaam
ini vinnil aa veettil chenneththunna naalukal
enni njaan paarththitunnu
haa- halleluyya…

Uyirppu

3 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018