We preach Christ crucified

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ…….
താമസമെന്നിയേ മേഘത്തില്‍ വരും താന്‍
കാന്തയാമെന്നെയും ചേര്‍ത്തിടും നിശ്ചയമായ് -2

യെരുശലേമിന്‍ തെരുവിലൂടെ ക്രൂശുമരം ചുമന്നു
കാല്‍വറിയില്‍ നടന്നു പോയവന്‍
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള
വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ -2
എന്‍….
ആനന്ദപുരത്തിലെ വാസം ഞാനോര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ?
പ്രത്യാശാഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാള്‍ -2
എന്‍….
നീതിസൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍നിറം മാറിടുമേ
രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവെയിരുത്തുന്ന രാജാവ് വേഗം വരും -2
എന്‍…
സന്താപം തീര്‍ത്തിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാന്‍
ഉള്ളം കൊതിക്കുന്നേ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമകാന്തന്‍ -2
എന്‍….
en priya rakshakan neethiyin sooryanaay
thejassil velippetume…….
thaamasamenniye meghaththil varum thaan
kaanthayaamenneyum cherththitum nischayamaay -2

yerusalemin theruviloote kroosumaram chumannu
kaalvarriyil natannu poyavan
sobhitha pattanaththil muththukalaalulla
veetukal theerththittu vegaththil varumavan -2
en….
aanandapuraththile vaasam njaanorkkumpol
ihaththile kashtam saaramo?
prathyaasaagaanangngal paati njaan nithyavum
svarggeeya santhoshamenniluntinnalekkaal -2
en….
neethisooryan varumpol than prabhayin
kaanthiyaal
en irulnirram maarritume
raajaraajaprathimaye dharippichchittenne than
kootaveyiruththunna raajaav vegam varum -2
en…
santhaapam theerththittu anthamillaayugam
kaanthanumaayi vaazhuvaan
ullam kothikkunne paadangngal pongngunne
enningngu vannenne cherththitum premakaanthan -2
en….

Songs 2021

Released 2021 Dec 52 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018