We preach Christ crucified

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

സത്വരം നീ ചിന്ത ചെയ്ക സോദരാ ഇപ്പോള്‍ -2

ആശ്രയിക്കുക വിശ്വസിക്കുക…2

ക്രിസ്തുയേശുവിന്‍ രുധിരം നിന്നെ രക്ഷിക്കും…2               നിത്യത…1,  സത്വരം…2

 

ഘോരപാപക്കുഴിയില്‍ നിന്നും നിന്നെ ഏറ്റുവാന്‍

കരതലങ്ങള്‍ നീട്ടി യേശു നിന്നെ വിളിപ്പൂ -2

സ്നേഹമോലുന്ന ദിവ്യശബ്ദത്തെ…2

ചെവിതരാതെ മറികടന്നു പോയിടല്ലെ നീ…2                  നിത്യത…1,  സത്വരം…2

 

അന്ധകാരശക്തിയിന്നു മനുജരെയെല്ലാം

ബന്ധനത്തിലാക്കി പാപ ചെളിയിലാഴ്ത്തുന്നേ -2

മുക്തിനേടുക നരകയാതന…2

മാറ്റിനിന്നെ സ്വീകരിക്കും യേശു നായകന്‍…2                 നിത്യത…1,  സത്വരം…2

 

കഷ്ടനഷ്ട വ്യാകുലങ്ങളാധി വ്യാധികള്‍

എല്ലാമേശു രക്ഷകന്‍റെ പാദമര്‍പ്പിക്കൂ -2

സ്വസ്ഥതതരും ശാന്തിയേകീടും…2

പതറിടേണ്ട തണലുനല്‍കും ക്രൂശിലെ സ്നേഹം..2          നിത്യത…1,  സത്വരം…2

 

സാരമില്ല ദുരിതമെല്ലാം നീങ്ങിപ്പോകുമേ

നിത്യതേജസ്സോര്‍ത്തു തുഷ്ടി പ്രാപിക്കാമിഹേ -2

വാഗ്ദത്തമുണ്ടേ യേശു നാഥന്‍റെ…2

പുനരാഗമന നാളിനായൊരുങ്ങീടാം വേഗം…2              നിത്യത…1,  സത്വരം…2

Nithyatha nin jeevitham nee svarggam pookumo?
sathvaram nee chintha cheyka sodaraa ippol – 2
aashrayikkuka vishvasikkuka…2
kristhuyeshuvin rudhiram ninne rakshikkum…2
nithyatha…1, sathvaram…2
ghorapaapakkuzhiyil ninnum ninne ettuvaan
karathalangal neetti yeshu ninne vilippoo – 2
snehamolunna divyashabdatthe…2
chevitharaathe marikatannu poyitalle nee…2
nithyatha…1, sathvaram…2
andhakaarashakthiyinnu manujareyellaam
bandhanatthilaakki paapa cheliyilaazhtthunne- 2
mukthinetuka narakayaathana…2
maattininne sveekarikkum yeshu naayakan…2
nithyatha…1, sathvaram…2
kashtanashta vyaakulangalaadhi vyaadhikal
ellaameshu rakshakante paadamarppikkoo – 2
Svastha thatharum shaanthiyekeetum…2
patharitenda thanalunalkum krooshile sneham..2
nithyatha…1, sathvaram…2

saaramilla durithamellaam neengippokume
nithyathejasortthu thushti praapikkaamihe- 2
vaagdatthamunde yeshu naathante…2
punaraagamana naalinaayorungeetaam vegam…2
nithyatha…1, sathvaram…2

Shaanthi Geethangal Vol III

12 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018