കാണുമേയെന്‍ പ്രാണനാഥനെ
മദ്ധ്യാകാശം തന്നില്‍ ഞാന്‍
കാണുമേയെന്‍ പ്രാണനാഥനെ
കാണുമേ പതിനായിരങ്ങളില്‍
മഹിമയേറുന്ന മണവാളനെ ഞാന്‍
ഗംഭീരനാദം കാഹളധ്വനി
വാനില്‍ മുഴക്കി വരുന്നതാല്‍ വേഗം
കാണുമേ……1
ഗത്സമനയില്‍ വ്യഥയിലായവന്‍
ഇപ്പാപിയാകുമെന്‍, പാപമഖിലം ശിരസ്സില്‍ വഹിച്ചതാല്‍
കഴിയുമെങ്കിലാ പാനപാത്രം
ഒഴിവതിനു താന്‍ ജപിച്ചെന്നാകിലും
ഒഴികഴിവേതും ലഭിച്ചിടാതതു മുഴുവന്‍ കുടിച്ചു
രക്തം വിയര്‍ത്തവന്‍
കാണുമേ…..1
പെരിയൊരു കുരിശേന്തിക്കൊണ്ടവന്‍
കാല്‍വറിമുകള്‍, കരഞ്ഞുകൊണ്ടു
കയറിടുന്നിതാ
കാല്‍കരങ്ങള്‍ ക്രൂശതില്‍ തറ-
ച്ചുയര്‍ത്തിടുന്നു ക്രൂരര്‍ കൂട്ടം
കൈപ്പുകാടി രുചിച്ചിട്ടലറി
മരിച്ചുയിരെനിക്കേകിടാന്‍ പ്രിയന്‍
കാണുമേ…..1
കരുണലഭിക്കാന്‍ നമുക്കായിട്ടവന്‍
കരുണാസനമതില്‍
കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചീടുന്നു
കാത്തിരിപ്പവര്‍ക്കന്ത്യ രക്ഷ
മാറ്റമെന്യേ ദാനം ചെയ്തിടാന്‍
കാലമേറെ ചെല്ലും മുമ്പെ
കരുണാനിധി താന്‍ വെളിപ്പെട്ടീടുമേ
കാണുമേ ……2
Kaanumeyen Praananaathane
Maddhyaaakaasham Thannil Njaan
Kaanumeyen Praananaathane 2
Kaanume Pathinaayirangalil
Mahimayerunna Manavaalane Njaan
Gambheeranaadam Kaahaladhvani
Vaanil Muzhakki Varunnathaal Vegam 2
Kaanume……1
Gathsamanayil Vyathayilaayavan
Ippaapiyaakumen, Paapamakhilam Shirasil Vahicchathaal 2
Kazhiyumenkilaa Paanapaathram
Ozhivathinu Thaan Japicchennaakilum
Ozhikazhivethum Labhicchidaathathu Muzhuvan Kudicchu
Raktham ViyarTthavan 2
Kaanume…..1
Periyoru Kurishenthikkondavan
KaalVarimukal, Karanjukondu
Kayaridunnithaa 2
KaalKarangal Krooshathil Thara-
CchuyarTthidunnu Kroorar Koottam
Kyppukaadi Ruchicchittalari
Maricchuyirenikkekidaan Priyan 2
Kaanume…..1
Karunalabhikkaan Namukkaayittavan
Karunaasanamathil
KarangaluyarTthi PraarThthiccheedunnu 2
KaatthirippavarKkanthya Raksha
Maattamenye Daanam Cheythidaan
Kaalamere Chellum Mumpe
Karunaanidhi Thaan Velippetteedume 2
Kaanume ……2
Other Songs
Above all powers