ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍-വാക്കുകള്‍ പോരാ
നന്ദിചൊല്ലി തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ -2
കഷ്ടപ്പാടിന്‍ കാലങ്ങളില്‍-രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ? ദൈവ….
സ്വന്തമായ് ഒന്നുമില്ല സര്‍വ്വതും നിന്‍ ദാനം
സ്വസ്ഥമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നില്‍ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ? ദൈവ….
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ? ദൈവ…..
Daiva sneham varnniccheedaan-vaakkukal poraa
nandicholli theerkkuvaan ee jeevitham poraa 2
kashtappaadin kaalangalil-rakshikkunna sneha-mortthaal
ethra sthuthicchaalum mathivarumo?
daiva….
svanthamaayu onnumillaa sarvvathum nin daanam
svasthamaayurangeetaan sampatthil mayangaathe
mannil saubhaagyam nedaanaayaalum
aathmam nashtamaayaal phalamevide?
daiva….
svapnangal polinjaalum duakhatthaal valanjaalum
mithrangal akannaalum shathrukkal nirannaalum
rakshaakavacham nee maaraathennaalum
angen munpe poyaal bhayamevide?
Other Songs
Above all powers