നാഥൻ വരവിന്നായുണർന്നീടുവിൻ
അന്ത്യനാളിൽ വാനിൽ വരുമേശു
നാഥൻ വരവിന്നായുണർന്നീടുവിൻ
ലക്ഷങ്ങളിലുത്തമനാം എന്റെ പ്രിയ മണവാളൻ
ലക്ഷണങ്ങൾ തികഞ്ഞുള്ള തൻ പ്രിയയെ കാണാനായി
മോക്ഷമാർഗ്ഗേ വാഹനത്തിൽ കോടിദൂതസേനയുമായ്-2
ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനേപ്പോൽ- 2
നാഥൻ – 2 ആ..ആ..ആ..
മുമ്പുതന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു
ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു
തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേയ്ക്കും വാഴാനായി-2
അൻപുനിറഞ്ഞേശുപരനാടിപ്പാടി വരുന്നു – 2
നാഥൻ – 2 ആ..ആ..ആ..
എണ്ണയില്ലാ കന്യകമാർ എണ്ണമില്ലാതുണ്ടിപ്പോൾ
എണ്ണവാങ്ങിവരാനായിട്ടെല്ലാവരും ഒരുങ്ങിൻ
എണ്ണയില്ലാതുള്ളകാലം ഖിന്നരായിത്തീരാതെ – 2
കണ്ണുനീരോടെന്നെന്നേയ്ക്കും നിന്ദ്യരായിപ്പോകാതെ-2
നാഥൻ – 2 ആ..ആ..ആ..
കഷ്ടം അയ്യോ കഷ്ടം തന്നെ ദുഷ്ടന്മാർക്കുള്ളോഹരി
ദുഷ്ടനാകും സാത്താനേപ്പോലഗ്നികൂപമവർക്ക്
ദുഷ്ടന്മാരെ പാപമെല്ലാം തള്ളിയോടി വരുവിൻ -2
ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ -2
നാഥൻ – 2 ആ..ആ..ആ..
ശത്രുതപൂണ്ടെത്രപേരിന്നിക്ഷിതിയിൽ വാഴുന്നു
ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു
വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു – 2
കർത്തനേശുവരുന്നിതാ സർവ്വരേയും വിധിപ്പാൻ – 2
നാഥൻ – 2 ആ..ആ..ആ..
പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കുന്നാൾ
കർത്തനെന്ന് ആർത്തു കൊണ്ടുദൂതർ മഹാശബ്ദത്തോടും
കാത്തിരിയ്ക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു – 2
ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു – 2
നാഥൻ – 2 ആ..ആ..ആ..
ഞാനുമെന്റെ പ്രിയനും കൂടാനന്ദമായ് വസിപ്പാൻ
താനെനിക്കു സ്വർഗ്ഗദേശം ദാനമായിത്തന്നല്ലോ
ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും -2
ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു -2
നാഥൻ – 2 ആ..ആ..ആ..
Other Songs
Above all powers