We preach Christ crucified

നാഥൻ വരവിന്നായുണർന്നിടുവിൽ

നാഥൻ വരവിന്നായുണർന്നീടുവിൻ

അന്ത്യനാളിൽ വാനിൽ വരുമേശു

നാഥൻ വരവിന്നായുണർന്നീടുവിൻ


ലക്ഷങ്ങളിലുത്തമനാം എന്റെ പ്രിയ മണവാളൻ

ലക്ഷണങ്ങൾ തികഞ്ഞുള്ള തൻ പ്രിയയെ കാണാനായി

മോക്ഷമാർഗ്ഗേ വാഹനത്തിൽ കോടിദൂതസേനയുമായ്-2

ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനേപ്പോൽ- 2

           നാഥൻ  – 2    ആ..ആ..ആ..


മുമ്പുതന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു

ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു

തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേയ്ക്കും വാഴാനായി-2

അൻപുനിറഞ്ഞേശുപരനാടിപ്പാടി വരുന്നു  – 2

                                        നാഥൻ – 2     ആ..ആ..ആ..


എണ്ണയില്ലാ കന്യകമാർ എണ്ണമില്ലാതുണ്ടിപ്പോൾ

എണ്ണവാങ്ങിവരാനായിട്ടെല്ലാവരും ഒരുങ്ങിൻ

എണ്ണയില്ലാതുള്ളകാലം ഖിന്നരായിത്തീരാതെ  – 2

കണ്ണുനീരോടെന്നെന്നേയ്ക്കും നിന്ദ്യരായിപ്പോകാതെ-2

                                         നാഥൻ  – 2    ആ..ആ..ആ..


കഷ്ടം അയ്യോ കഷ്ടം തന്നെ ദുഷ്ടന്മാർക്കുള്ളോഹരി

ദുഷ്ടനാകും സാത്താനേപ്പോലഗ്നികൂപമവർക്ക്

ദുഷ്ടന്മാരെ പാപമെല്ലാം തള്ളിയോടി വരുവിൻ -2

ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ -2

                          നാഥൻ – 2     ആ..ആ..ആ..


ശത്രുതപൂണ്ടെത്രപേരിന്നിക്ഷിതിയിൽ വാഴുന്നു

ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു

വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു – 2

കർത്തനേശുവരുന്നിതാ സർവ്വരേയും വിധിപ്പാൻ – 2

                                        നാഥൻ  – 2    ആ..ആ..ആ..


പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കുന്നാൾ

കർത്തനെന്ന് ആർത്തു കൊണ്ടുദൂതർ മഹാശബ്ദത്തോടും

കാത്തിരിയ്ക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു – 2

ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു – 2

                          നാഥൻ  – 2   ആ..ആ..ആ..


ഞാനുമെന്റെ പ്രിയനും കൂടാനന്ദമായ് വസിപ്പാൻ

താനെനിക്കു സ്വർഗ്ഗദേശം  ദാനമായിത്തന്നല്ലോ

ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും  -2

ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു       -2

                          നാഥൻ  – 2   ആ..ആ..ആ..

Other Songs

There is a Hallelujah

എൻ്റെ യേശു വാക്കു മാറാത്തോൻ

എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

Above all powers

Playing from Album

Central convention 2018