സീയോന്‍ സൈന്യമെ നീ ഉണര്‍ന്നിടുക
നിന്‍റെ വേല വിശ്വസ്തതയോടെ തികച്ചിടുക
അകൃത്യങ്ങളെല്ലാം ഏറ്റുപറയുക
പരിശുദ്ധനെ നിന്നില്‍ ശുദ്ധീകരിക്ക -2
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ദൈവജനമൊരുനാളും ഭയപ്പെടേണ്ട
വിടുതലേകുവാന്‍ വീര്യം പ്രവര്‍ത്തിക്കാന്‍
ദൈവത്തിന്‍ കരമിന്നും കുറുകീട്ടില്ല -2
ഒരു ജാതി ഒന്നായ് ജനിച്ചിടുമോ?
ഒരു ദേശം ഒരു ദിനം കൊണ്ടു പിറക്കുമോ?
അതുപോലെ അത്ഭുതം ചെയ്യുന്ന ദൈവത്തില്‍
വിശ്വസിച്ചീടുന്നവര്‍ ലജ്ജിക്കയില്ല -2 ഭയപ്പെടേണ്ട….
നദിപോലെ സമാധാനം പകര്‍ന്നീടും
കവിഞ്ഞൊഴുകും തോടുപോലെ മഹത്വം
പെറ്റ തള്ളയെപ്പോല്‍ ആശ്വസിപ്പിച്ചീടും
സ്വര്‍ഗ്ഗസീയോന്‍പുരി എത്തുവോളവും -2 ഭയപ്പെടേണ്ട….
Seeyon sainyame nee unarnniduka
ninte vela vishwasthathayode thikachiduka
akruthyangalellam ettu parayuka
parishuddhane ninnil shudheekarikka…2
bhayappedenda ini bhayappedenda
daiva janam oru naalum bhayappedenda
viduthal ekuvaan veeryam pravarthikkaan
daivathin karaminnum kurukeettilla…2
oru jaathi onnaay janichidumo?
oru desham oru dinam kondu pirakkumo?
athupole athbhutham cheyyunna daivathil
vishwasicheedunnavar lajjikkayilla….2
bhayappedenda…
nadipole samaadhanam pakarnneedum
kavinjozhukum thodu pole mahathwam
petta thallayeppol aashvasippicheedum
swarga seeyon puri ethuvolavum…2
bhayappedenda…
Other Songs
Above all powers