We preach Christ crucified

യാക്കോബിന്‍ ദൈവമെന്നും നമുക്കുള്ളവന്‍

യാക്കോബിന്‍ ദൈവമെന്നും നമുക്കുള്ളവന്‍-

നമ്മെ ജീവപര്യന്തം കാത്തിടുമേ

ഓരോ ദിവസവും കൃപനല്‍കി നമ്മെ

ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ

 

ഹല്ലേലുയ്യാ അവന്‍ ആത്മരക്ഷകന്‍

ഹല്ലേലുയ്യാ അവന്‍ സൗഖ്യദായകന്‍

ഹല്ലേലുയ്യാ ശുദ്ധാത്മദായകന്‍

നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ

 

ആഴിയില്‍ നാം കടന്നുപോയീടിലും-അതു

നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ

തീയില്‍ നാം ആകിലും ജ്വാല നമ്മെ തെല്ലും

ഏശാതിമ്മാനുവേല്‍ താന്‍ നടത്തീടുമേ                                       ഹല്ലേലുയ്യ…

 

സാക്ഷാല്‍ രോഗങ്ങള്‍ അവന്‍ വഹിച്ചതിനാല്‍

എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍

അടിപ്പിണരാല്‍ അവന്‍ സൗഖ്യമാക്കി

എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ

ഹല്ലേലുയ്യ…

സീയോന്‍ പ്രയാണികളെ ആനന്ദിപ്പിന്‍-നമ്മള്‍

ദുഃഖവും നെടുവീര്‍പ്പും ഓടിടുമേ

നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ

എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ

ഹല്ലേലുയ്യ…

ജയശാലിയായവന്‍ വന്നിടുമേ എല്ലാ

പ്രതിഫലവുമവന്‍ തന്നീടുമേ

ആത്മാവിനാലതിനായൊരുക്കി-നമ്മെ

എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ

ഹല്ലേലുയ്യ…

 

Yaakkobin‍ dyvamennum namukkullavan‍-

namme jeevaparyantham kaatthitume

oro divasavum krupanal‍ki namme

immaanuvelavan‍ thaan‍ natattheetume

 

Halleluyyaa avan‍ aathmarakshakan‍

halleluyyaa avan‍ saukhyadaayakan‍

halleluyyaa shuddhaathmadaayakan‍

namme nithyathaykkaayu orukkeetume

 

Aazhiyil‍ naam katannupoyeetilum-athu

namme kavinjitaathe kaatthitume

theeyil‍ naam aakilum jvaala namme thellum

eshaathimmaanuvel‍ thaan‍ natattheetume

halleluyya…

Saakshaal‍ rogangal‍ avan‍ vahicchathinaal‍

ellaa vedanayum avan‍ chumannathinaal‍

atippinaraal‍ avan‍ saukhyamaakki

ennum immaanuvelavan‍ thaan‍ natattheetume

halleluyya…

Seeyon‍ prayaanikale aanandippin‍-nammal‍

duakhavum netuveer‍ppum otitume

nithyaanandam nammil‍ pakar‍nnu namme

ennum immaanuvelavan‍ thaan‍ natattheetume

halleluyya…

Jayashaaliyaayavan‍ vannitume ellaa

prathiphalavumavan‍ thanneetume

aathmaavinaalathinaayorukki-namme

ennum immaanuvelavan‍ thaan‍ natattheetume

halleluyya…

Shaanthi Geethangal 2006 - EKM Convention

13 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018