We preach Christ crucified

നീയല്ലാതെനിക്കു ആരുമില്ല

നീയല്ലാതെനിക്ക് ആരുമില്ല…3

ആത്മസഖാവാം യേശുനാഥാ!

നീയല്ലാതെനിക്ക് ഒന്നുമില്ല……..2

ജീവന്‍റെ ജീവനാം യേശുനാഥാ!                  നീയല്ലാ….2 ആത്മ….

 

കാലിത്തൊഴുത്തില്‍ പിറന്നവനേ

കന്യകമേരിയില്‍ ഭൂജാതനേ….2

ആലംബഹീനര്‍ക്കായ് സര്‍വ്വതും…..2

ആനന്ദത്തോടെ വെടിഞ്ഞവനേ                   നീയല്ലാ….2 ആത്മ….

 

കുരുടര്‍ക്കു കാഴ്ച കൊടുത്തവനേ

ചെകിടര്‍ക്കു കേള്‍വി നല്‍കിയോനെ….2

രോഗികള്‍ക്കാശ്വാസദായനേ….2

മൃത്യുവിന്‍ മീതെ ജയിച്ചവനേ….                നീയല്ലാ….2 ആത്മ….

 

വന്നീടണെ എന്‍റെ ഹൃത്തിനുള്ളില്‍

ആവസിച്ചീടണെ മോദമോടെ….2

എന്നെന്നും ശോഭ ചൊരിഞ്ഞിടുന്ന….2

ദീപമതായെന്നെ മാറ്റീടണെ                     നീയല്ലാ….2, നീയല്ലാ….2,

ജീവന്‍റെ…. നീയല്ലാ….2 ആത്മ….


Neeyallaathenikku aarumilla…3
aathmasakhaavaam yeshunaathaa!
neeyallaathenikku onnumilla……..2
jeevante jeevanaam yeshunaathaa!
neeyallaa….2 aathma….
kaalitthozhutthil pirannavane
kanyakameriyil bhoojaathane….2
aalambaheenarkkaayu sarvvathum…..2
aanandatthote vetinjavane
neeyallaa….2 aathma….
kurutarkku kaazhcha kotutthavane
chekitarkku kelvi nalkiyone….2
rogikalkkaashvaasadaayane….2
mruthyuvin meethe jayicchavane….
neeyallaa….2 aathma….
vanneetane ente hrutthinullil
aavasiccheetane modamote….2
ennennum shobha chorinjitunna….2
deepamathaayenne maatteetane
neeyallaa….2, neeyallaa….2,

Sneha Geethikal 2007

10 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018