ദൈവകൃപയാലെ അവന്‍ കരുണയാലെ
ഓരോ ദിനവും നടത്തിടുന്നു -2
താഴ്ചകള്‍ വന്നിട്ടും വീഴ്ചകള്‍ വന്നിട്ടും
വലങ്കൈ പിടിച്ചെന്നെ നടത്തിടുന്നു -2
സ്തോത്രസ്തുതികളാലെ എന്‍റെ ആവശ്യങ്ങള്‍
തിരുമുന്‍പില്‍ ഞാന്‍ – സമര്‍പ്പിക്കുന്നേ
വാക്കുമാറാത്തവനായ് എന്നും കൂടെയുള്ള
നാഥന്‍ കൃപയ്ക്കായ് – സ്തുതിച്ചിടുന്നെ -2
എനിക്കാകുലങ്ങളും പ്രതികൂലങ്ങളും
അടിക്കടിയായ് ഉയര്‍ന്നിടുമ്പോള്‍ -2
ആശ്വാസക്കരങ്ങളാല്‍ കോരിയെടുത്തവന്‍
തിരുമാറില്‍ എന്നെ ചേര്‍ത്തിടുമെ -2 സ്തോത്ര…
രോഗക്കിടക്കയിലും ദു:ഖവേളയിലും
നിന്നില്‍ മാത്രം ഞാന്‍ ആശ്രയിപ്പാന്‍ -2
കൃപ പകരണം പൊന്നേശു നാഥാ!
അനുദിനം നിന്നെ സ്തുതിച്ചിടുവാന്‍ -2 സ്തോത്ര…
Daivakripayale avan karunayale
oro dinavum nadathidunnu
thazhchakal vannittum vezhchakal vannittum
valankai pidichenne nadathidunnu
sthothrasthuthikalale ente avashyangal
thirumunpilnjan samarppikkunne
vakkumarathavanaay ennum koodeyulla
nathan kripakkaay sthuthichidunne
enikkakulangalum prathikoolangalum
adikkadiyaay uyarnnidumbol
ashvasakkarangalal koriyeduthavan
thirumaril enne cherthidume
sthothra…
rogakkidakkayilum dukhavelayilum
ninnil mathram njan asrayippan
kripa pakaranam ponneshu natha
anudinam ninne sthuthichiduvan
sthothra…
Other Songs
Above all powers