We preach Christ crucified

അടയാളം അടയാളം

അടയാളം, അടയാളം

നന്മയ്ക്കായോരടയാളം

കാണും നാമോരടയാളം

നന്മയ്ക്കായതു നിശ്ചയമേ

അടയാ..1

ദുരിതം, യാതന, വേദന, ശാപം

പാപം, രോഗവുമാധികളും

ബാധകള്‍, പീഡകള്‍, എതിരുകള്‍, കയ്പ്പിന്‍

നീരു കുടിച്ചു വലഞ്ഞവരേ

അടയാ..1

പാപമകറ്റും കുഞ്ഞാടിന്‍ നിണ-

മണിയും വാതില്‍ പാളികള്‍ തന്‍

ഉള്‍മുറി വാസം കൊള്ളും മാനവര്‍

രക്ഷിതര്‍ സംഹാരകനീന്നും

അടയാ..1

ഹന്നാ നേടിയൊരടയാളം

വന്ധ്യയതാകിലുമര്‍ത്ഥനയാല്‍

കരഞ്ഞു പകര്‍ന്നവള്‍ ഹൃദയം നൊന്തവള്‍

നേടീ ശമുവേല്‍ ബാലകനെ

അടയാ..1

ആലയമദ്ധ്യേ നടമാടുന്നൊരു

മ്ലേച്ഛതയോര്‍ത്തിട്ടഴലോടെ

ചുടുനെടുവീര്‍പ്പാല്‍ കരയും മനുജര്‍-

ക്കഖിലവുമേകുമൊരടയാളം

അടയാ…1

തിരുമുറിവുകളില്‍ നിന്നും പകരും

രുധിരം പാപിക്കഭയമതാം

പരിശുദ്ധാത്മ കൃപയിന്‍ മുദ്രയ-

തേല്‍ക്കുമതല്ലോ സൗഭാഗ്യം

അടയാ….1

അടയാളം മമമുദ്രയതായി-

ട്ടണിയാന്‍ ഭാഗ്യമതുണ്ടെങ്കില്‍

തൊടരുതിവനെയെന്നെന്‍ നാഥന്‍

കൃപയാല്‍ ശക്തം കല്‍പ്പിക്കും

അടയാ…..1

മദ്ധ്യാകാശേ മേഘത്തേരില്‍

കര്‍ത്തന്‍ വീണ്ടും വരുമല്ലോ

ഇന്നടയാളം നേടും ശുദ്ധര്‍

അന്നെത്തീടും തിരുസവിധേ

അടയാ….2

കാണും….,

അടയാ…..1

Praarthana

66 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018