ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം
തളിരണിയും കാലമുണ്ടതോര്‍ക്കണം
കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം
പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും…
കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം
മധുരത്തിന്‍ സൗഖ്യമുണ്ടതോര്‍ക്കണം
മാനത്തെ കാര്‍മേഘമപ്പുറം
സൂര്യപ്രഭയുണ്ടെന്നതോര്‍ക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും…
ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം
പുലരിതന്‍ ശോഭയുണ്ടതോര്‍ക്കണം
കലിതുള്ളും തിരമാലയ്ക്കപ്പുറം
ശാന്തി നല്കും യേശുവുണ്ടതോര്‍ക്കണം
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
ഉത്തരം നല്കുമെന്നറിഞ്ഞിടേണം
അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
ഇലപൊഴിയും…
Ilapozhiyum kaalangalkkappuram
thaliraniyum kaalamundathorkkanam 2
kavililoodozhukunna kanneerinappuram
punchiriyundennathum orkkanam 2
prathyaashayode nee dyvatthe nokkiyaal
uttharam nalkumennarinjidenam
avanuttharam nalkumennarinjidenam
ilapozhiyum….
kyppaarnna vedanakalkkappuram
madhuratthin saukhyamundathorkkanam 2
maanatthe kaarmeghamappuram
Sooryaprabhayundennathorkkanam 2
vishvaasatthode nee dyvatthe nokkiyaal
uttharam nalkumennarinjidenam
avanuttharam nalkumennarinjidenam
ilapozhiyum….
irulaarnna raavukalkkumappuram
pularithan shobhayundathorkkanam 2
kalithullum thiramaalaykkappuram
shaanthi nalkum yeshuvundathorkkanam 2
vishvaasatthode nee dyvatthe nokkiyaal
uttharam nalkumennarinjidenam
avanuttharam nalkumennarinjidenam
ilapozhiyum….
Other Songs
Above all powers