ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്‍ത്തി
എന്‍റെ യേശു എത്ര നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
എന്‍റെ പാപഭാരമെല്ലാം
തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
എനിയ്ക്കായ് കുരിശില്‍ മരിച്ചു
എന്‍റെ യേശു എത്ര നല്ലവന്‍
എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്
ആകാശത്തിന്‍ കിളിവാതില്‍ തുറന്ന്
എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
എന്‍റെ യേശു നല്ല ഇടയന്‍
മനോഭാരത്താല്‍ അലഞ്ഞ്
മനോവേദനയാല്‍ നിറഞ്ഞ്
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്‍റെ യേശു എത്ര നല്ലവന്‍
രോഗശയ്യയില്‍ എനിക്കു വൈദ്യന്‍
ശോകവേളയില്‍ ആശ്വാസകന്‍
കൊടും വെയിലില്‍ തണലുമവന്‍
എന്‍റെ യേശു എത്ര വല്ലഭന്‍
ഒരുനാളും കൈവിടില്ല
ഒരുനാളുമുപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്‍റെ യേശു എത്ര വിശ്വസ്തന്‍
എന്‍റെ യേശു വന്നിടുമ്പോള്‍
തിരുമാര്‍വ്വോടണഞ്ഞിടും ഞാന്‍
പോയപോല്‍ താന്‍ വേഗം വരും
എന്‍റെ യേശു എത്ര നല്ലവന്‍
ഇന്നയോളം…
Innayolam enne nadatthi
innayolam enne pulartthi
ente yeshu ethra nallavan
avan ennennum mathiyaayavan 2
ente paapabhaaramellaam
thante chumalil ettukondu
eniykkaayu kurishil maricchu
ente yeshu ethra nallavan 2
ente aavashyangal arinju
aakaashatthin kilivaathil thurannu
ellaam samruddhiyaayu nalkidunna
ente yeshu nalla idayan 2
manobhaaratthaal alanju
manovedanayaal niranju
manamuruki njaan karanjidumpol
ente yeshu ethra nallavan 2
rogashayyayil enikku vydyan
shokavelayil aashvaasakan
kodute yeshu ethra vallabhan 2
orunaalum kyvitilla
orunaalumupekshikkilla
orunaalum marakkukilla
ente yeshu ethra vishvasthan 2
ente yeshu vannidumpol
thirumaarvvodananjidum njaan
poyapol thaan vegam varum
ente yeshu ethra nallavan 2
innayolam…
Other Songs
Above all powers