സ്തുതിച്ചിടാം സ്തോത്രഗീതം പാടിടാം
രക്ഷയാം ദൈവത്തില്‍ ഉല്ലസിക്കാം -2
കൃപകള്‍ ഓര്‍ത്തിടാം നന്ദിയാല്‍ വാഴ്ത്തിടാം
തന്‍നാമത്തെയെന്നും ഘോഷിച്ചിടാം -2
ശോധനയാലുള്ളം കലങ്ങിടുമ്പോള്‍
എന്നാത്മാവെന്നില്‍ വിഷാദിക്കുമ്പോള്‍ -2
ഭീതിവേണ്ടെന്നുള്ള മന്ദസ്വരമെന്‍റെ
കാതിലവനെന്നും കേള്‍പ്പിക്കുന്നു -2
സഹായഹസ്തങ്ങള്‍ അകന്നിടുമ്പോള്‍
എന്‍ സഹായത്തിനായ് മേഘാരൂഢനായ് -2
വന്നിടുമേയവന്‍ ഉന്നതികളിലെന്നെ
നടത്തുവാന്‍ എന്നും മാനിക്കുവാന്‍ -2
എണ്ണിയാല്‍ തീരാത്ത നന്മകളാല്‍
ഇന്നയോളം എന്നെ നടത്തിയവന്‍ -2
കൈവിടുകയില്ല ഉപേക്ഷിക്കയില്ല
അന്ത്യത്തോളമെന്നെ നടത്തീടും -2
പൊന്മുഖം നേരില്‍ കണ്ടിടും ഞാന്‍
ജീവകിരീടം പ്രാപിച്ചിടും -2
ഹല്ലേലുയ്യാ പാടി പ്രിയനോടുകൂടി
നിത്യയുഗങ്ങള്‍ ഞാനാനന്ദിക്കും -2 സ്തുതിച്ചിടാം ….2
കൃപകള്‍ ….2
sthuthicchidaam sthothrageetham paadidaam
rakshayaam dyvatthil ullasikkaam
krupakal ortthidaam nandiyaal vaazhtthidaam
than naamattheyennum ghoshicchidaam
shodhanayaalullam kalangidumbol
ennaathmaavennil vishaadikkumbol
bheethivendennulla mandasvaramente
kaathilavanennum kelppikkunnu
sahaayahasthangal akannidumbol
en sahaayatthinaay meghaarooddanaay
vannitumeyavan unnathikalilenne
nadatthuvaan ennum maanikkuvaan
enniyaal theeraattha nanmakalaal
innayolam enne natatthiyavan
kyvidukayilla upekshikkayilla
anthyattholamenne nadattheedum
ponmukham neril kandidum njaan
jeevakireedam praapicchidum
halleluyyaa paadi priyanodukoodi
nithyayugangal njaan aanandikkum
sthuthicchidaam….2
krupakal…..2
Other Songs
Above all powers