ക്രിസ്തുനാഥനെന്‍റെ ഉള്ളില്‍ വന്ന ഭാഗ്യമോര്‍ക്കുകില്‍-2
വിശുദ്ധ മാതാവോടുകൂടെ ഞാന്‍ സ്തുതിച്ചു വാഴ്ത്തിടും
ക്രിസ്തുനാഥന്‍….
എന്‍റെയുള്ളമേശുവിനെ വാഴ്ത്തിടുന്നു നന്ദിയാല്‍
ഉല്ലസിക്കുന്നെന്‍റെ ആത്മം രക്ഷിതാവിലാകയാല്‍
തന്‍റെ ദാസിയാകുമെന്‍റെ താഴ്ച്ചയില്‍ കനിഞ്ഞവന്‍ – 2
ക്രിസ്തുനാഥന്‍….
ഭാഗ്യവതിയെന്നു വാഴ്ത്തും എന്നെ സര്‍വ്വകാലവും
പരമശക്തനായവന്‍ എനിക്കു ചെയ്തു വലിയവ
അവന്‍റെ നാമമെത്രയോ പരിശുദ്ധമെത്ര ഉന്നതം – 2
ക്രിസ്തുനാഥന്‍….
അവനെ ഭയപ്പെടുന്നവര്‍ക്കവന്‍റെ കരുണയെത്രയോ….
തലമുറ തലമുറയായ് നിലനില്‍ക്കുന്നു നിശ്ചയം….
അവന്‍റെ നാമമെത്രയോ പരിശുദ്ധമെത്ര ഉന്നതം -2
ക്രിസ്തുനാഥന്‍….
നിഗളികളെ ചിതറിക്കുന്നു തന്‍ഭുജത്തിന്‍ ശക്തിയാല്‍…….
ഉദ്ധരിക്കുമേഴകളെ തന്‍ കൃപാധനത്തിനാല്‍…..
സിംഹാസനത്തില്‍ നിന്നിറക്കും പ്രഭുക്കളെയഖിലവും..2
ക്രിസ്തുനാഥന്‍….
വിശന്നിരിക്കുന്നോരെയഖിലം പുഷ്ടരാക്കും നന്മയാല്‍…..
വെറുങ്കയ്യായ് അയച്ചിടുന്നു സമ്പന്നരേവരേയും……
തിരുവചനം പോലെ നമ്മെത്തേടി വന്നു കാരുണ്യം -2
ക്രിസ്തുനാഥന്‍….
KristhunaathanenTe Ullil Vanna BhaagyamorKkukil-2
Vishuddha Maathaavodukoode Njaan Sthuthicchu Vaazhtthidum
Kristhunaathan….
EnTeyullameshuvine Vaazhtthidunnu Nandiyaal
UllasikkunnenTe Aathmam Rakshithaavilaakayaal
ThanTe DaasiyaakumenTe Thaazhcchayil Kaninjavan – 2
Kristhunaathan….
Bhaagyavathiyennu Vaazhtthum Enne SarVvakaalavum
Paramashakthanaayavan Enikku Cheythu Valiyava
AvanTe Naamamethrayo Parishuddhamethra Unnatham – 2
Kristhunaathan….
Avane BhayappedunnavarKkavante Karunayethrayo….
Thalamura Thalamurayaayu NilanilKkunnu Nishchayam….
AvanTe Naamamethrayo Parishuddhamethra Unnatham -2
Kristhunaathan….
Nigalikale Chitharikkunnu ThanBhujatthin Shakthiyaal…….
Uddharikkumezhakale Than Krupaadhanatthinaal…..
Simhaasanatthil Ninnirakkum Prabhukkaleyakhilavum..2
Kristhunaathan….
Vishannirikkunnoreyakhilam Pushtaraakkum Nanmayaal…..
Verunkayyaayu Ayacchidunnu Sampannarevareyum……
Thiruvachanam Pole Nammetthedi Vannukaarunyam -2
Kristhunaathan….
Other Songs
Above all powers