We preach Christ crucified

വിശുദ്ധന്മാരെ ചേർക്കുവാനായ്

വിശുദ്ധന്മാരെ ചേര്‍ക്കുവാനായ് യേശു വീണ്ടും വരുമല്ലോ -2

പ്രതിഫലങ്ങള്‍ നേടിടുന്ന നാളിനായൊരുങ്ങിടാം -2

 

താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം -2

ധനവും മാനം നിത്യജീവന്‍ നേടിടുന്നു നിശ്ചയം -2

 

മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം -2

തളര്‍ച്ച മാറ്റും ക്രിസ്തുവിന്‍റെ രുധിരത്തിന്‍റെ സാന്ത്വനം -2

താഴ്മ….1  ധനവും….1

കുരിശിന്‍ ചുവട്ടില്‍ പാപഭാരം അര്‍പ്പണം ചെയ്തീടുകില്‍ -2

കുരിശു വഹിച്ച രക്ഷകന്‍റെ കരമതെല്ലാമേറ്റിടും -2

താഴ്മ….1  ധനവും….1

തളര്‍ച്ചപറ്റി എമ്മവൂസ്സിന്‍ വഴിയേ യാത്ര ചെയ്തവര്‍ -2

യേശു ജീവിക്കുന്നതിനാല്‍ പരമമോദം പ്രാപിച്ചു -2

താഴ്മ…1  ധനവും…1

യേശുക്രിസ്തു ജീവിക്കുന്നു പാപികള്‍ക്കഭയമായ് -2

രോഗികള്‍ക്കുമാതുരര്‍ക്കുമേശു താനാശ്വാസമായ് -2

താഴ്മ…1  ധനവും…1

വീണ്ടും വരുന്ന യേശുവിന്‍റെ വരവിനായൊരുങ്ങിടാം -2

ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തില്‍ -2

താഴ്മ…1  ധനവും….1

നീതിമാനിനിയും പാരില്‍ നീതി തന്നെ ചെയ്യട്ടെ -2

വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ തികക്കട്ടെ -2

താഴ്മ…2  ധനവും….2

 

vishuddhanmaare cher‍kkuvaanaayu yeshu veendum varumallo -2

prathiphalangal‍ nedidunna naalinaayorungidaam -2

 

thaazhma bhakthi ennivaykkaayu yeshu nalkum prathiphalam -2

dhanavum maanam nithyajeevan‍ nedidunnu nishchayam -2

 

manavum mukhavum vaadidunnoraashayatta jeevitham -2

thalar‍ccha maattum kristhuvin‍te rudhiratthin‍te saanthanam -2

thaazhma….1 dhanavum…1

kurishin‍ chuvattil‍ paapabhaaram ar‍ppanam cheytheedukil‍ -2

kurishu vahiccha rakshakan‍te karamathellaamettidum -2

thaazhma…1 dhanavum…1

thalar‍cchapatti emmavoosin‍ vazhiye yaathra cheythavar‍ -2

yeshu jeevikkunnathinaal‍ paramamodam praapicchu -2

thaazhma…1 dhanavum…1

yeshukristhu jeevikkunnu paapikal‍kkabhayamaayu -2

rogikal‍kkumaathurar‍kkumeshu thaanaashvaasamaayu -2

thaazhma…1 dhanavum…1

veendum varunna yeshuvin‍te varavinaayorungiaam -2

bhaaramellaam dooreyerika vela cheyka sheeghratthil‍ -2

thaazhma…1 dhanavum…1

neethimaaniniyum paaril‍ neethi thanne cheyyatte -2

vishuddhaniniyum thannetthanne vishuddhiye thikakkatte -2

thaazhma…2  dhanavum…2

 

Prof. M.Y. Yohannan

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018