We preach Christ crucified

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

യേശു എന്‍ സ്വന്തം ഞാനവനുള്ളോന്‍
ശാശ്വതമീ നല്‍സ്നേഹബന്ധം
ദാഹിച്ചും വരണ്ടും വേഴാമ്പലെപ്പോല്‍
കാത്തിരിപ്പൂ എന്നന്തരംഗം
ചങ്കു പിളര്‍ന്നു തിരുനിണമൊഴുക്കി
പ്രാണനെ വീണ്ടെടുത്തു….. എന്നെ
നിന്‍ മകനാക്കീടുവാന്‍
യേശു എന്‍… 1

അഴലാര്‍ന്നോരീ ലോകമരുവിന്‍ പ്രയാണേ
അഭയം ഞാന്‍ കാണുന്നു നിന്‍ മാര്‍വ്വതില്‍
അനുതാപക്കണ്ണീരാല്‍ കഴുകും തൃപ്പാദം
ആരാധനാ സ്തോത്രമുയരും സുഗന്ധം
ഹാലേലുയ്യാ സ്തോത്രമാരാധന-2
യേശു എന്‍… സ്നേഹബന്ധം -1

കര്‍മ്മേലിലഗ്നിയായ് കത്തിയിറങ്ങി
ബാലിന്‍റെ സേവകന്മാരെ ഒടുക്കി
സീനായില്‍ തീയായ് തന്‍ സ്വന്തജനത്തി-
ന്നേകീ വചനത്താല്‍ കാന്തിയതും
ഹാലേലുയ്യാ സ്തോത്രമാരാധന-2
യേശു എന്‍… സ്നേഹബന്ധം -1

വചനത്താല്‍ കത്തിജ്ജ്വലിപ്പിക്കെന്നെയും
നാഥാ ഞാന്‍ കാണട്ടെ നിന്‍ പൊന്മുഖം
വിശുദ്ധിയും വേലയും സ്തുതിയും തികച്ചു ഞാന്‍
അണയട്ടെ സ്വര്‍ഗ്ഗീയ ഭവനമതില്‍
ശുദ്ധരോടൊത്തൊന്നായ് ആരാധിപ്പാന്‍
ഹാലേലുയ്യാ സ്തോത്രമാരാധന
യേശു എന്‍… സ്നേഹബന്ധം -1

Yeshu en‍ svantham njaanavanullon‍

shaashvathamee nal‍snehabandham

daahicchum varandum vezhaampaleppol‍

kaatthirippoo ennantharamgam

chanku pilar‍nnu thiruninamozhukki

praanane veendetutthu….. Enne

nin‍ makanaakkeeduvaan‍                  2

yeshu en‍…  1

 

azhalaar‍nnoree lokamaruvin‍ prayaane

abhayam njaan‍ kaanunnu nin‍ maar‍vvathil‍       2

anuthaapakkanneeraal‍ kazhukum thruppaadam

aaraadhanaa sthothramuyarum sugandham     2

haaleluyyaa sthothramaaraadhana  -2

 

kar‍mmelilagniyaayu katthiyirangi

baalin‍te sevakanmaare odukki     2

seenaayil‍ theeyaayu than‍ svanthajanatthi-

nnekee vachanatthaal‍ kaanthiyathum      2

haaleluyyaa sthothramaaraadhana   -2

 

vachanatthaal‍ katthijjlippikkenneyum

naathaa njaan‍ kaanatte nin‍ ponmukham    2

vishuddhiyum velayum sthuthiyum thikacchu njaan‍

anayatte svar‍ggeeya bhavanamathil‍     2

shuddharodotthonnaayu aaraadhippaan‍

haaleluyyaa sthothramaaraadhana      2

Unarvu Geethangal 2016

46 songs

Other Songs

പ്രത്യാശ ഏറിടുന്നേ

വെള്ളം വീഞ്ഞായ് മാറ്റിയ

എനിക്കിതുപോലൊരു സഖിയായ്

പതിനായിരം പേർകളിൽ

യേശുവേ നിന്റെ സ്നേഹം മാത്രമേ

സ്വർ​ഗഭാ​ഗ്യം എത്ര യോ​ഗ്യം

തിരുവചനം അതിമധുരമയം

സ്വർ​ഗരാജ്യനിരൂപണമെൻ

ആയിരം വസന്തം മനസ്സിൽ ഉണരും

എന്റെ ബലമായ കർത്തനെൻ

ക്രൂശുമെടുത്തിനി ഞാനെൻ

അങ്ങേപ്പോലെൻ ദൈവമേ

ഒരു ജീവിതം മാത്രം

ഈ മരുയാത്രയിൽ നിന്നെ

പരിശുദ്ധനാം താതനേ

അംബയെരുശലേം

Shanty Raju

സാക്ഷ്യജീവിതം പരിശുദ്ധജീവിതം

എന്നെ കരുതും എന്നും പുലർത്തും

യേശുവിൻ കൂടുള്ള യാത്ര

യഹോവ യിരേ ദാതാവാം ദൈവം

Above all powers

Playing from Album

Central convention 2018