We preach Christ crucified

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

ആരിവര്‍ വെള്ളവസ്ത്രം ധരിച്ചവര്‍
ആരിവര്‍ ശുഭ്രധാരികളായവര്‍
ആരിവര്‍ അങ്കി തേച്ചുമിനുക്കിയോര്‍
ആരിവര്‍ മഹാകഷ്ടം സഹിച്ചവര്‍
ആരിവര്‍ ആരിവര്‍ ആരിവര്‍ -2

തീക്കുണ്ഠങ്ങളില്‍ കൂടെ കടന്നവര്‍
സിംഹത്തിന്‍ കുഴി തന്നില്‍ കിടന്നവര്‍
ചങ്ങലകളില്‍ ദണ്ഡം സഹിച്ചവര്‍
ചമ്മട്ടികളാല്‍ കഷ്ടം സഹിച്ചവര്‍
ആരിവര്‍ ആരിവര്‍ ആരിവര്‍ -2

പട്ടിണികൊണ്ട് നട്ടം തിരിഞ്ഞവര്‍
പൈദാഹത്താലെ മുറ്റും വലഞ്ഞവര്‍
വാക്കു കൂടാതെ മൃത്യു വരിച്ചവര്‍
വാളുകൊണ്ടുടല്‍ ഏറെ വേര്‍പെട്ടവര്‍
ആരിവര്‍ ആരിവര്‍ ആരിവര്‍ -2

ചാട്ടവാറടികള്‍ കൊണ്ടു തിണര്‍ത്തവര്‍
ചാട്ടുളിയാലേ കണ്ഠം മുറിഞ്ഞവര്‍
ചുട്ടൊരെണ്ണയില്‍ വീണു പുളഞ്ഞവര്‍
ചുടുചോരത്തുള്ളികള്‍ ധരയില്‍ പൊഴിച്ചവര്‍
ആരിവര്‍ ആരിവര്‍ ആരിവര്‍ -1
കുഞ്ഞാടാം ക്രിസ്തുവിന്‍ കാന്തയാം -3

Aarivar‍ vellavasthram dharicchavar‍

aarivar‍ shubhradhaarikalaayavar‍

aarivar‍ anki thecchuminukkiyor‍

aarivar‍ mahaakashtam sahicchavar‍           2

aarivar‍ aarivar‍ aarivar‍ -2

 

theekkundtangalil‍ koode kadannavar‍

simhatthin‍ kuzhi thannil‍ kidannavar‍

changalakalil‍ dandam sahicchavar‍

chammattikalaal‍ kashtam sahicchavar‍      2

aarivar‍ aarivar‍ aarivar‍ -2

 

pattinikondu nattam thirinjavar‍

pydaahatthaale muttum valanjavar‍

vaakku koodaathe mruthyu varicchavar‍

vaalukondudal‍ ere ver‍pettavar‍                  2

aarivar‍ aarivar‍ aarivar‍ -2

 

chaattavaaradikal‍ kondu thinar‍tthavar‍

chaattuliyaale kandtam murinjavar‍

chuttorennayil‍ veenu pulanjavar‍

chuduchoratthullikal‍ dharayil‍ pozhicchavar‍      2

aarivar‍ aarivar‍ aarivar‍ -1

kunjaadaam kristhuvin‍ kaanthayaam -3

 

Unarvu Geethangal 2016

46 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018