We preach Christ crucified

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

ഒരു മനസ്സോടെ ഒരുങ്ങി നില്‍ക്ക നാം
മണവാളനേശുവിന്‍ വരവിനായി
വരുന്ന വിനാഴികയറിയിന്നില്ലായ്കയാല്‍
ഒരുങ്ങിയുണര്‍ന്നിരിക്കാം – നാഥന്‍

ദീപം തെളിയിച്ചു കാത്തിരിപ്പിന്‍
ജീവനാഥനെ എതിരേല്‍പ്പാന്‍

മന്നവന്‍ ക്രിസ്തുവാം അടിസ്ഥാനത്തിന്മേല്‍
പണിയണം പൊന്‍ വെള്ളിക്കല്ലുകളാല്‍
മരം പുല്ലു വൈക്കോല്‍ ഇവകളാല്‍ ചെയ്ത
വേലകള്‍ വെന്തിടുമേ – അയ്യോ!
ദീപം ……..2
വന്ദ്യവല്ലഭനാം യേശുമഹേശന്‍
വിശുദ്ധന്മാര്‍ക്കായ് വാനില്‍ വന്നിടുമ്പോള്‍
നിന്ദ്യരാകാതെ വെളിപ്പെടും വണ്ണം
സുസ്ഥിരരായിരിക്കാം – നമ്മള്‍ ദീപം……….2.
തന്‍തിരുനാമത്തില്‍ ആശ്രിതരായ് നാം
തളര്‍ന്നുപോകാതെ കാത്തിരിക്കാം
അന്ത്യം വരെയും ആദിമ സ്നേഹം
ഒട്ടും വിടാതിരിക്കാം – നമ്മള്‍
ദീപം ……..2
വെന്തഴിയും ഈ ഭൂമിയെന്നോര്‍ക്കും
കാന്തനെ കാണുവാന്‍ കാത്തിരുന്നും
എത്ര വിശുദ്ധ ജീവനും ഭക്തിയും
ഉള്ളവരാകണം നാം – പാര്‍ത്താല്‍ ദീപം ……..2
ജഡത്തിന്‍റെ പ്രവൃത്തികള്‍ സംഹരിച്ചു നാം
ജയിക്കണം സാത്താന്യ സേനകളെ
ജയിക്കുന്നവനു ജീവപറുദീസില്‍
ജീവകനി ലഭിക്കും – ആമേന്‍
ദീപം………2

Oru Manasode Orungi Nil‍Kka Naam
Manavaalaneshuvin‍ Varavinaayi
Varunna Vinaazhikayariyinnillaaykayaal‍
Orungiyunar‍Nnirikkaam – Naathan‍ 2

Deepam Theliyicchu Kaatthirippin‍
Jeevanaathane Ethirel‍Ppaan‍ 2

Mannavan‍ Kristhuvaam Adisthaanatthinmel‍
Paniyanam Pon‍ Vellikkallukalaal‍ 2
Maram Pullu Vykkol‍ Ivakalaal‍ Cheytha
Velakal‍ Venthidume – Ayyo! 2
Deepam ………2

Vandyavallabhanaam Yeshumaheshan‍
Vishuddhanmaar‍Kkaayu Vaanil‍ Vannidumpol‍ 2
Nindyaraakaathe Velippedum Vannam
Susthiraraayirikkaam – Nammal‍ 2 Deepam………..2.

Than‍Thirunaamatthil‍ Aashritharaayu Naam
Thalar‍Nnupokaathe Kaatthirikkaam 2
Anthyam Vareyum Aadima Sneham
Ottum Vidaathirikkaam – Nammal‍ 2
Deepam ………2

Venthazhiyum Ee Bhoomiyennor‍Kkum
Kaanthane Kaanuvaan‍ Kaatthirunnum 2
Ethra Vishuddha Jeevanum Bhakthiyum
Ullavaraakanam Naam – Paar‍Tthaal‍ 2                         Deepam ………..2

Jadatthin‍Te Pravrutthikal‍ Samharicchu Naam
Jayikkanam Saatthaanya Senakale 2
Jayikkunnavanu Jeevaparudeesil‍
Jeevakani Labhikkum – Aamen‍ 2
Deepam……………2

Unarvu Geethangal 2016

46 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018