We preach Christ crucified

യേശുവിൻ്റെ രക്തത്താൽ എൻ്റെ

യേശുവിന്‍റെ രക്തത്താല്‍ എന്‍റെ

പാപമെല്ലാം കഴുകി

ജീവന്‍റെ പുസ്തകത്തില്‍ എന്‍റെ പേരും

നാഥന്‍ എഴുതിച്ചേര്‍ത്തു

 

വിശ്വസിക്കുന്നവര്‍ക്കായ് തന്നെ

പരസ്യമായ് കാഴ്ചയാക്കി

ചേറ്റില്‍ കിടന്നെന്നെ പാറമേല്‍ നിര്‍ത്തുവാന്‍

താതന്‍ പ്രസാദിച്ചപ്പോള്‍

 

ഞാന്‍ ചെയ്ത പാപങ്ങളാല്‍ യേശു

ക്രൂശിന്മേല്‍ യാഗമായി

എന്നുടെ പാപത്തിന്‍ ശിക്ഷയാം മരണത്തെ

ക്രൂശിന്മേല്‍ രുചിനോക്കി

 

എനിക്കായ് മരിച്ചവനെ ഇനിമേല്‍

നിനക്കായ് ജീവിക്കുവാന്‍

ദേഹവും ദേഹിയും ആത്മാവും ഞാനിതാ

പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു

 

ഇന്നിതാ ആത്മാവിനാലെ ഞാന്‍

ബന്ധിക്കപ്പെട്ടവനായ്

ഓടുന്നു എന്നുടെ വേല തികയ്ക്കുവാന്‍

നിന്‍ നാമം മഹത്വപ്പെടാന്‍

 

 

ജീവിച്ചീടുന്നു എങ്കില്‍ ഇനിമേല്‍

ക്രിസ്തുവിനായ് മാത്രം

പാനീയ യാഗമായ് തീരുവാന്‍ എന്‍ നാഥാ!

കൃപ എനിക്കേകിടണേ

യേശുവിന്‍റെ…..

 

 

Unarvu Geethangal 2017

71 songs

Other Songs

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എത്രയെത്ര നന്മകൾ

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

വാഗ്ദത്തം ചെയ്തവൻ

വിശ്വാസിയേ നീ

എനിക്കൊരു ദൈവമുണ്ട് പ്രാര്‍ത്ഥന കേള്‍ക്കാന്‍

അസാദ്ധ്യമായി എനിക്കൊന്നുമില്ല

നിസ്സി യഹോവ

സങ്കടങ്ങൾ എനിക്കു

കാണുന്നു ഞാൻ വിശ്വാസത്താൽ

Above all powers

Playing from Album

Central convention 2018