We preach Christ crucified

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍

തിന്മയാകെ മായിക്കുന്നവന്‍

പാപമെല്ലാം മറക്കുന്നവന്‍ പുതു

ജീവനെന്നില്‍ പകരുന്നവന്‍

യേശു, യേശു അവനാരിലും വലിയവന്‍

യേശു, യേശു അവനാരിലും മതിയായവന്‍

 

ദൈവത്തെ സ്നേഹിക്കുമ്പോള്‍ സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു

തിരുസ്വരമനുസരിച്ചാല്‍ നമുക്കൊരുക്കിടുമവനഖിലം

കൃപയരുളിടുമേ ബലമണിയിക്കുമേ മാറാ മധുരമായ് മാറ്റിടുമേ…

 

ഇരുള്‍ നമ്മെ മൂടിടുമ്പോള്‍ ലോകവെളിച്ചമായവനണയും

രോഗികളായിടുമ്പോള്‍ സൗഖ്യദായകനവന്‍ കരുതും

അവന്നാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍ നമ്മെ നിറച്ചീടുമനുദിനവും…

 

കണ്ണുനീര്‍ താഴ്വരകള്‍ ജീവ ജലനദിയാക്കുമവന്‍

ലോകത്തിന്‍ ചങ്ങലകള്‍ മണി വീണയായ് തീര്‍ക്കുമവന്‍

സീയോന്‍ യാത്രയതില്‍ മോക്ഷ മാര്‍ഗ്ഗമതില്‍ സ്നേഹ

ക്കൊടിക്കീഴില്‍ നയിക്കുമവന്‍…..

Unarvu Geethangal 2018

36 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018