ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ! -2
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം-2
നിന്‍തിരു മാര്‍വില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ? ആശ്വസിക്കുമോ?
ആരുമില്ല…
എളിയവന്‍ നിന്‍ മക്കള്‍ക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീ അനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍
ആരുമില്ല…
പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശം ഇല്ലാതെയാകും
പ്രിയനെ നിന്‍ സ്നേഹം കുറയാതെ എന്നില്‍
നിയതം തുടരുന്നു മന്നില്‍
ആരുമില്ല…
ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായം ഉലകമാകാശം
ഇവയുളവാക്കിയ നിന്നാല്‍
ആരുമില്ല…
മരുവില്‍ തന്‍ പ്രിയന്‍മേല്‍ ചാരീടും സഭയാം
തരുണീ മണീ ഭഗ്യവതി തന്നെ
മരുഭൂമിവാസം അരുളുന്ന ക്ലേശം
അറിയുന്നേയില്ലവള്‍ ലേശം –
ആരുമില്ല…
Aarumilla neeyozhike chaaruvaanoraal paarilen priyaa! -2
neeri neeri khedangal moolam eriyunnu maanasam-2
ninthiru maarvil chaarumpozhellaa
thaashvasikkumo?… aashvasikkumo? 2
aarumilla…
eliyavar nin makkalkkeelokamethum
anukoolamallallo naathaa! 2
valiyavanaam nee anukoolamaanen
balavum mahimayum nee thaan 2
aarumilla…
priyarennu karuthunna sahajarennaalum
priyalesham illaatheyaakum 2
priyane nin sneham kurayaathe ennil
niyatham thudarunnu mannil 2
aarumilla…
girikalil kankaluyartthi njaanothum
evideyaanente sahaayam 2
varumen sahaayam ulakamaakaasham
ivayulavaakkiya ninnaal 2
aarumilla…
maruvil than priyanmel chaareedum sabhayaam
tharuneemanee bhagyavathi thanne 2
marubhoomivaasam arulunna klesham
ariyunneyillaval lesham – 2
aarumilla…
Other Songs
Above all powers