We preach Christ crucified

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

ഉണര്‍വ്വിന്‍ കാറ്റേ! ഉണര്‍വ്വിന്‍ കാറ്റേ!

വീശുക  ഈ സഭമേല്‍

ലോകത്തില്‍ ജീവന്‍ –  പ്രാപ്യമതാകാന്‍

വീണ്ടും നീ വീശണമേ

നിന്‍ ജനം നിന്നില്‍ ആനന്ദിച്ചീടാന്‍

വീണ്ടും നിന്‍ ജീവനെ നല്‍കണമേ

 

മാളികയില്‍ തവ ദാസരിലഗ്നി നാവുപിളര്‍ന്നതുപോല്‍

ആത്മവരത്താല്‍ വന്‍ക്രിയ ചെയ്‌വാൻ

പ്രാപ്തരായ് തീര്‍ന്നതുപോല്‍

നിന്‍ വചനത്താല്‍ ആയിരങ്ങള്‍ വന്‍

ശക്തിയോടിന്നുണര്‍ന്നീടണമേ

ഉണര്‍വ്വിന്‍ …

താഴ്വര തന്നില്‍ അസ്ഥിഗണങ്ങള്‍ പാഴായ് കിടന്നതുപോല്‍

ആത്മവരള്‍ച്ചയേറ്റിഹെ മേവും ജീവനില്ലേ പരനേ

അസ്ഥികളാര്‍ക്കാന്‍ പുഷ്ടി – ലഭിക്കാന്‍

സ്വര്‍ഗ്ഗീയകാറ്റേ നീ വീശണമേ

ഉണര്‍വ്വിന്‍ …

പൂര്‍വ്വ പിതാക്കള്‍ ജീവനദിയില്‍  നീന്തിക്കളിച്ചതുപോല്‍

മന്ദതമാറ്റി നല്ലുണര്‍വ്വേകി വന്‍ ക്രിയ ചെയ്തിടട്ടെ

ഈ ജലമെങ്ങും ചെല്ലുമിടത്തില്‍

പ്രാണികള്‍ ചലിക്കുമാറാകണമേ

ഉണര്‍വ്വിന്‍ …

 

Unar‍vvin‍ kaatte! Unar‍vvin‍ kaatte!

veeshuka  ee sabhamel‍

lokatthil‍ jeevan‍ –  praapyamathaakaan‍

veendum nee veeshaname                   2

nin‍ janam ninnil‍ aanandiccheedaan‍

veendum nin‍ jeevane nal‍kaname     2

 

maalikayil‍ thava daasarilagni naavu pilar‍nnathupol‍

aathmavaratthaal‍ van‍kriya cheyvaan‍

praaptharaayu theer‍nnathupol‍

nin‍ vachanatthaal‍ aayirangal‍ van‍

Shakthiyodinnunar‍nneedaname         2

unar‍vvin‍ …

thaazhvara thannil‍ asthiganangal‍ paazhaayu kidannathupol‍

aathmavaral‍cchayettihemevum  jeevanille parane

asthikalaar‍kkaan‍ pushti – labhikkaan‍

svar‍ggeeyakaatte nee veeshaname      2

unar‍vvin‍ …

poor‍vva pithaakkal‍ jeevanadiyil‍ neenthikkalicchathupol‍

mandathamaatti nallunar‍vveki van‍ kriya cheythidatte

ee jalamengum chellumidatthil‍

praanikal‍ chalikkumaaraakaname    2

unar‍vvin‍

Unarvu Geethangal 2018

36 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018