We preach Christ crucified

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ക്രിസ്തീയജീവിത സൗഭാഗ്യമേ
ആനന്ദമാം ജീവിതം
ക്രിസ്തുവിന്‍ പിന്‍പേ ക്രൂശുമെടുത്തു
പോകുന്ന ജീവിതമേ

ക്രൂശിന്‍റെ ഭാരം താങ്ങുവതോ ക്ലേശമതു നിശ്ചയം
ക്രൂശിനുശേഷം കിരീടമുണ്ടെന്നത് ഓര്‍ക്കുകിലാനന്ദമാം

ക്രൂശിന്‍റെ ഭാരം കുറയ്ക്കുവാനായ് നീളം കുറുതാക്കിലോ
സ്വര്‍ഗ്ഗ തുറമുഖത്തെത്തുവാനുള്ളൊരു പാലമതാവുകില്ല

പാരിലെ കഷ്ടങ്ങള്‍ സാരമില്ല നമ്മില്‍ വെളിപ്പെടും തേജസ്സോര്‍ത്താല്‍
യേശുവിന്‍ പൊന്മുഖം കാണുന്ന ഭാഗ്യം വര്‍ണ്ണിച്ചിടാനാകുമോ?

സഹിച്ചിടുവാനൊരു ശരീരമിന്ന് വിശ്വസിപ്പാന്‍ മനസ്സും
സ്നേഹിപ്പതിന്നൊരു ഹൃദയവും പാരിലെന്‍ മുക്തിയിന്‍ മാര്‍ഗ്ഗമതേ

യേശുവിന്‍ രക്തത്താല്‍ കഴുകപ്പെടാം വിശുദ്ധരായ് തീര്‍ന്നിടാമേ
വാനവിരിവില്‍ പറന്നുയരാം തന്‍റെ വിശുദ്ധരോടൊത്തു മേഘേ
ക്രിസ്തീയ…

Kristheeyajeevitha Saubhaagyame
Aanandamaam Jeevitham
Kristhuvin‍ Pin‍Pe Krooshumedutthu
Pokunna Jeevithame 2

Krooshin‍Te Bhaaram Thaanguvatho Kleshamathu Nishchayam
Krooshinushesham Kireedamundennathu Or‍Kkukilaanandamaam – 2

Krooshin‍Te Bhaaram Kuraykkuvaanaayu Neelam Kuruthaakkilo
Svar‍ga Thuramukhatthetthuvaanulloru Paalamathaavukilla – 2

Paarile Kashtangal‍ Saaramilla Nammil‍ Velippedum Thejasor‍Tthaal‍
Yeshuvin‍ Ponmukham Kaanunna Bhaagyam Var‍Nnicchitaanaakumo? – 2

Sahicchiduvaanoru Shareeraminnu Vishvasippaan‍ Manasum
Snehippathinnoru Hrudayavum Paarilen‍ Mukthiyin‍ Maar‍Ggamathe – 2

Yeshuvin‍ Rakthatthaal‍ Kazhukappetaam Vishuddharaayu Theer‍Nnidaame
Vaanavirivil‍ Parannuyaraam Than‍Te Vishuddharototthu Meghe – 2
Kristheeya…
Prof. M.Y. Yohannan

Unarvu Geethangal 2018

36 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018