എന്‍റെ യേശു എനിക്കു നല്ലവന്‍
അവനെന്നെന്നും മതിയായവന്‍
ആപത്തില്‍, രോഗത്തില്‍ വന്‍പ്രയാസങ്ങളില്‍
മനമേ! അവന്‍ മതിയായവന്‍
കാല്‍വറിമലമേല്‍ കയറി
മുള്‍മുടി ശിരശ്ശില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം….
എന്‍റെയേശു…
അവനാദ്യനും അന്ത്യനുമെ
ദിവ്യസ്നേഹത്തിനുറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്തുത്യനാം വന്ദ്യനാം നായകന്‍
എന്‍റെയേശു….
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
എന്‍റെയേശു…
എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചീടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും….
എന്‍റെയേശു..
EnTe Yeshu Enikku Nallavan
Avanennennum Mathiyaayavan 2
Aapatthil, Rogatthil VanPrayaasangalil
Maname! Avan Mathiyaayavan 2
KaalVarimalamel Kayari
MulMudi Shirashil Vahicchu 2
EnTe Vedana SarVvavum Neekkiyennil
Puthujeevan PakarNnavanaam…. 2
EnTeyeshu….
Avanaadyanum Anthyanume
Divyasnehatthinuravidame 2
Pathinaayiratthilathishreshtanavan
Sthuthyanaam Vandyanaam Naayakan 2
EnTeyeshu….
Marubhooyaathra Athikadinam
Prathikoolangalanunimisham 2
PakalMeghasthambham Raathri Agnitthoonaayu
Enne Anudinam Vazhi Nadatthum 2
EnTeyeshu….
EnTe Kleshamellaam Neengippom
Kannuneerellaam Thudaccheedume 2
Avan Raajaavaayu Vaanil Velippedumpol
Njaan Avanidam Parannuyarum…. 2
EnTeyeshu…
Other Songs
Above all powers