വാഴ്ത്തിസ്തുതിക്കാം ആര്‍ത്തുഘോഷിക്കാം
വാനവനാഥനെ വണങ്ങീടാം
വാദിത്രനാദത്തോടെ പവിത്രനാം പരനെ -2
വാഴ്ത്തി…
രാവിലും പകലിലും എല്ലായ്പ്പോഴും
ചേലോടെ പാടിടാം കീര്‍ത്തനങ്ങള്‍
ഉന്നതന്‍ നമ്മെ പുലര്‍ത്തീടും
തന്‍ തിരുനാമത്തില്‍ ആശ്രയിക്കാം
വാഴ്ത്തി…
അധരാര്‍പ്പണങ്ങളാം സ്തോത്രത്തോടും
അനുതാപത്തോടുമിന്നടുത്തിടുകില്‍
അകൃത്യങ്ങളഖിലവും അകറ്റി നമ്മെ
അന്‍പോടുതന്‍ ചാരെ ചേര്‍ത്തിടുമേ
വാഴ്ത്തി…
ജയിക്കുന്നവര്‍ വെള്ള ധരിച്ചിടുമെ
വാണീടുമെന്നും തന്നോടുകൂടെ
ജയവീരനായ് നില്‍ക്കും തന്‍ ശുദ്ധരെ
നിശ്ചയം ചേര്‍ത്തിടും തന്‍ സവിധേ
വാഴ്ത്തി…
Vaazhtthi sthuthikkaam aartthu ghoshikkaam
vaanava naathane vanangeedaam
vaadithra naadatthode pavithranaam parane -2
vaazhtthi..
raavilum pakalilum ellaayppozhum
chelode paadidaam keertthanangal
unnathan namme pularttheedum
than thiru naamatthil aashrayikkaam
vaazhtthi…
adharaarppanangalaam sthothratthodum
anuthaapatthodum innadutthidukil
akruthyangal akhilavum akati namme
anpodu than chaare chertthidume
vaazhtthi…
jayikkunnavar vella dharicchidume
vaaneedum ennum thannodu koode
jaya veeranaay nilkkum than shuddhare
nishchayam chertthidum than savidhe
vaazhtthi
Other Songs
Above all powers