We preach Christ crucified

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ദൂരെ വാനില്‍ സൂര്യചന്ദ്രഗോളവും കടന്നുഞാന്‍

പോയിടും പ്രിയന്‍റെ കൂടെ നിത്യമായ് വാഴുവാന്‍ -2

ഇന്നലെ ഞാനൊന്നുമല്ലീ മണ്ണിലെന്‍റെ പ്രിയരെ -2

എങ്കിലും കരുതി എന്നെ കണ്മണിപോല്‍ കാത്തവന്‍ -2                   ദൂരെ വാനില്‍ -1

 

കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീ ഭൂമിയില്‍

എത്രയോ കൊടിയ ദുഷ്ട വൈരിയുണ്ടീ യാത്രയില്‍ -2

ഭയമില്ല തെല്ലുമതില്‍ പതറുകില്ല ഞാനിനി -2

പ്രിയനോടു ചേരുവാന്‍ പറന്നുയരും വാനതില്‍ -2                           ദൂരെ വാനില്‍ -1

 

വയല്‍ പൂ പോലെ വാടും ജീവിതമോ നശ്വരം

മദ്ധ്യവാനില്‍ പ്രിയന്‍കൂടെ വാഴുവതോ ശാശ്വതം -2

അന്നു കോടാകോടിഗണം തേജസ്സിലെന്‍ കാന്തനെ -2

കണ്ടു നിത്യവാസക്കാലം സ്ത്രോത്രഗാനം പാടിടും -2             ദൂരെ വാനില്‍ -2

ഇന്നലെ….

എങ്കിലും -2

 

Sthuthi Geethangal Vol III

11 songs

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018