We preach Christ crucified

വീണ്ടെടുക്കപ്പെട്ട കൂട്ടമേ

വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകന്റെ വേല ചെയ്യുവിൻ
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാലെ -2
ചന്തമോടെ വേല ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമെ
വീണ്ടെടു…

അബ്രഹാം യിസഹാക്ക് യാക്കോബ് എന്നീ
വിശുദ്ധർ എത്രനാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്നു സോദരാ നീ ഓർത്തീടുക -2
പൂർത്തിയായ് നിൻ വേല തീർത്തു
പാർത്തലം വെടിഞ്ഞു പോകാം
വീണ്ടെടു..

ഉന്നത വിളിക്കു യോഗ്യരെ വിളിച്ചവന്റെ
സന്നിധിയിൽ നിന്നുമാറല്ലേ
മന്നിടത്തിൽ നിന്നെയോർത്തു ഉന്നതം വെടിഞ്ഞു വന്ന -2
നന്ദനന്റെ വന്ദ്യപാദം എന്നുമൊന്നായ് വന്ദിച്ചീടാം
വീണ്ടെടു…

ഈ ലോകരാജ്യം അസ്തമിക്കാറായ്
മേലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ -2
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തീടുമെ
വീണ്ടെടു…

ഇനി അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല ചെയ്തീടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ -2
പുത്രത്വത്തിൻ ആത്മാവാലെ
ശക്തിയായ് തൻ വേലതീർക്കാം
വീണ്ടെടു…

Old Songs

140 songs

Other Songs

എൻ്റെ മുഖം വാടിയാൽ

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

വാന മേഘെ വിശുദ്ധരെ ചേർത്തിടുവാനായ്

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

യഹോവ യിരെ ദാതാവാം ദൈവം

കാഹളം മുഴക്കി ദൈവദൂതർ

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

ഹല്ലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

യേശുമതി എനിക്കേശുമതി

Above all powers

Playing from Album

Central convention 2018