We preach Christ crucified

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍

സ്നേഹമാം നിന്നെ കണ്ടവന്‍
പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നല്‍കണമെന്‍ പ്രഭോ

ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനേ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്വാന്‍ നല്‍കുകേ

ദാസനെപ്പോലെ സേവയെച്ചെയ്ത
ദൈവത്തിന്‍ ഏക ജാതനേ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്‍റെ ഉള്ളിലും നാഥനേ

പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്‍കുകേ

തന്‍റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്‍റെ ഇഷ്ടവും ദൈവ
ഇഷ്ടത്തിനനുരൂപമാക്കണേ

രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ചുണരുന്ന
ഭക്തിയുള്ളോരു യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ

മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനെ
അനുദിനം നിന്‍ ദിവ്യ സൗന്ദര്യ
എന്നാമോദം ആകേണമേ
യേശുവേ നിന്‍റെ…

Yeshuve Nin‍Te Roopameeyen‍Te
Kannukal‍Kkethra Saundaryam
Shishyanaakunna Enneyum
Ninneppoleyaakkanam Muzhuvan‍

Snehamaam Ninne Kandavan‍
Pinne Snehikkaathe Jeevikkumo
Dahippikkanam Enne Ashesham
Sneham Nal‍Kanamen‍ Prabho

Deenakkaareyum Heenanmaareyum
Aashvasippippaan‍ Vannone
Aanandatthode Njaan‍ Ninneppole
Kaarunyam Cheyvaan‍ Nal‍Kuke

Daasaneppole Sevayeccheytha
Dyvatthin‍ Eka Jaathane
Vaasam Cheyyanam Ee Nin‍Vinayam
En‍Teullilum Naathane

Paapikalude Vipareethatthe
Ellaam Sahiccha Kunjaade
Kopippaanalla Kshamippaanulla
Shakthi Enikkum Nal‍Kuke

Than‍Te Pithaavin‍ Hithameppozhum
Modamodudan‍ Cheythone
En‍Te Ishtavum Dyva
Ishtatthinanuroopamaakkane-

Raathrimuzhuvan‍ Praar‍Ththicchunarunna
Bhakthiyulloru Yeshuve
Praar‍Ththippaanaayum Unaraanaayum
Shakthi Tharenam Ennume

Manushyarilum Doothanmaarilum
Athisundaranaayone
Anudinam Nin‍ Divya Saundarya
Ennaamodam Aakename
Yeshuve Nin‍Te…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018