We preach Christ crucified

നവയെറൂശലേം പുരിയെൻ

നവയെറുശലേം പാര്‍പ്പിടം തന്നിലെ

വാസം ഓര്‍ക്കുമ്പോള്‍ വാസം ഓര്‍ക്കുമ്പോള്‍

ആനന്ദം കൊണ്ടുനിറയുന്നു മാനസെ മോദമേറുന്നേ -2

ٹٹ

ആശ്വാസം നല്‍കാത്തീ പാരിലെ വാസത്താല്‍

ഉള്ളം നീറുന്നേ- ഉള്ളം നീറുന്നേ

ഈ മരുവാസത്തെ വേര്‍പിരിഞ്ഞീടുവാനാശയേറുന്ന -2

 

കഷ്ടത പട്ടിണി ഇല്ലാത്ത രാജ്യത്തില്‍

എന്നു ചേരുമോ? – എന്നു ചേരുമോ?

രാജപുരോഹിതരായവരവിടെ വാസം ചെയ്യുമെ -2

 

തേജസ്സ് കിരണങ്ങള്‍ മകുടമണിഞ്ഞു

വാഴും ദൂതന്മാര്‍- വാഴും ദൂതന്മാര്‍

ശോഭനമായ നല്‍ തരുക്കളുള്ളൊരു നിത്യനാടതേ -2

 

പളുങ്കിന്‍ നദിയാ തെരുവിന്‍ നടുവില്‍

പ്ര-വഹിക്കുന്നേ-പ്രവ-ഹിക്കുന്നേ

മുത്തിനാല്‍ നിര്‍മ്മിതംചെയ്തതാം പട്ടണം തത്രശോഭിതം -2

 

നീതിയിന്‍ സൂര്യനുദിക്കുമെ വേഗത്തില്‍

അല്ലല്‍മാറുമേ…അല്ലല്‍ മാറുമേ

മര്‍ത്യമാം ദേഹം അമര്‍ത്യമായീടുമെ  ദിവ്യശക്തിയാല്‍ -2

 

 

എന്തെന്തുഭാഗ്യമെ എന്തെന്തു ഭാഗ്യമെ

സന്തതം-പാര്‍ക്കില്‍-സന്തതം  പാര്‍ക്കില്‍

കോടികോടിയുഗം യേശുവിനോടൊത്തു പാടിവാഴുമേ -2     നവയെറുശേലം

 

Navayerushalem paar‍ppitam thannile

vaasam or‍kkumpol‍ vaasam or‍kkumpol‍

aanandam kondunirayunnu maanase modamerunne -2

 

aashvaasam nal‍kaatthee paarile vaasatthaal‍

ullam neerunne- ullam neerunne

ee maruvaasatthe ver‍pirinjeetuvaanaashayerunna -2

 

kashtatha pattini illaattha raajyatthil‍

ennu cherumo? – ennu cherumo?

raajapurohitharaayavaravite vaasam cheyyume -2

 

thejasu kiranangal‍ makutamaninju

vaazhum doothanmaar‍- vaazhum doothanmaar‍

shobhanamaaya nal‍ tharukkalulloru nithyanaatathe -2

 

palunkin‍ nadiyaa theruvin‍ natuvil‍

pra-vahikkunne-prava-hikkunne

mutthinaal‍ nir‍mmitham cheythathaam pattanam thathrashobhitham-2

 

neethiyin‍ sooryanudikkume vegatthil‍

allal‍maarume…Allal‍ maarume

mar‍thyamaam deham amar‍thyamaayeetume  divyashakthiyaal‍ -2

 

 

enthenthubhaagyame enthenthu bhaagyame

santhatham-paar‍kkil‍-santhatham  paar‍kkil‍

kotikotiyugam yeshuvinototthu paativaazhume -2

 

navayerushela…

 

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018