We preach Christ crucified

മായലോകം വിട്ട

മായലോകം വിട്ട മരുവാസിയാം പരദേശിക്ക്
സീയോന്‍പുരിയെന്നൊരു നാടുണ്ട്
സ്വര്‍ഗ്ഗ സീയോന്‍പുരിയെന്നൊരു നാടുണ്ട്

പാലും തേനുമൊഴുകും വാഗ്ദത്ത കനാന്‍ നാടേ
മാലിന്യമില്ലാ നല്ല ഭാഗ്യനാടേ-നല്ല ഭാഗ്യനാടേ
മാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാ
ചേലെഴും ഭക്തരിന്‍ വിശുദ്ധനാടേ
മായലോകം…1

ജീവജലനദിയിന്‍ തീരത്ത് ജീവതരു
ജീവഫലങ്ങളുമായ് നിന്നിടുന്നു-ആ നിന്നിടുന്നു
രാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ട
മേവും വിശുദ്ധ നിത്യരാജാക്കളായ്
മായലോകം…1

കണ്ണുനീര്‍ തുടച്ചിടും ദൈവം തന്‍ കണ്ണില്‍ നിന്ന്
മന്നിലെ ഖിന്നതകളില്ല വിണ്ണില്‍-ഓ! ഇല്ല വിണ്ണില്‍
ദാഹം വിശപ്പുമില്ല രോഗം മരണമില്ല
ആഹാ!എന്തൊരാനന്ദം പുണ്യനാടേ
മായലോകം…1

യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്
മാത്രനേരമേയുള്ളു നാട്ടില്‍ ചേരാന്‍ ആ-നാട്ടില്‍ ചേരാന്‍
അല്ലല്‍ വെടിഞ്ഞു തവ വല്ലഭന്‍ കാന്തയായ്
ഹല്ലേലൂയ്യാ ഗാനങ്ങള്‍ പാടിവാഴാം
മായലോകം…2

Maayalokam Vitta Maruvaasiyaam Paradeshikku
Seeyon‍Puriyennoru Naadundu
Svar‍Gga Seeyon‍Puriyennoru Naadundu

Paalum Thenumozhukum Vaagdattha Kanaan‍ Naade
Maalinyamillaa Nalla Bhaagyanaade-Nalla Bhaagyanaade
Maalinyamillaa-Thava Paapashaapangalillaa
Chelezhum Bhaktharin‍ Vishuddhanaade
Maayalokam…1
Jeevajalanadiyin‍ Theeratthu Jeevatharu
Jeevaphalangalumaayu Ninnidunnu-Aa Ninnidunnu
Raavilla Vilakkineem Aadithyashobha Venda
Mevum Vishuddha Nithyaraajaakkalaayu
Maayalokam…1
Kannuneer‍ Thutacchidum Dyvam Than‍ Kannil‍ Ninnu
Mannile Khinnathakalilla Vinnil‍-O! Illa Vinnil‍
Daaham Vishappumilla Rogam Maranamilla
Aahaa!Enthoraanandam Punyanaade
Maayalokam…1
Yaathrayum Theeraaraayu Ksheenavum Maaridaaraayu
Maathranerameyullu Naattil‍ Cheraan‍ Aa-Naattil‍ Cheraan‍
Allal‍ Vedinju Thava Vallabhan‍ Kaanthayaayu
Hallelooyyaa Gaanangal‍ Paadivaazhaam
Maayalokam…2

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018