ആരു പറഞ്ഞാലും ഞാന്‍ ഏകനാകുമോ
ആരു കൈവിട്ടാലും നീ എന്നെ കൈവിടുമോ
ആഴിയില്‍ ഓളങ്ങള്‍ ആര്‍ത്തിരമ്പീടുമ്പോള്‍
നാലാം യാമത്തിങ്കല്‍ നീ വന്നിരുന്നില്ലെങ്കില്‍
പണ്ടുതന്നെ തകര്‍ന്നുപോയേനെ ഞാന്‍
പണ്ടുതന്നെ വാടി വീണേനെ
ആരു പറഞ്ഞാലും…
പെറ്റമ്മ പോലും കാണാത്ത വന്‍ കാട്ടില്‍
ഏകനായ് ഞാന്‍ തളര്‍ന്നിടുമ്പോള്‍
സ്വര്‍ഗ്ഗം തുറന്നു നീ ദൂതഗണങ്ങളാല്‍
കണ്ണുനീര്‍ തുടപ്പാന്‍ വന്നിരുന്നില്ലെങ്കില്‍
ക്ഷീണിതനായ് തളര്‍ന്നുപോയേനേ ഞാന്‍
ക്ഷീണിതനായ് വാടിവീണേനേ
ആരു പറഞ്ഞാലും…
നിന്ദിച്ചു തള്ളിയ പൊട്ടക്കിണറ്റിലും
വാഗ്ദത്തം തന്നതാണെന്‍ തലക്കു മീതെ
മറ്റാരും കാണാത്ത മാന്യത നല്‍കുവാന്‍
കാരാഗൃഹത്തിലും നീ വന്നിരുന്നില്ലെങ്കില്‍
ലജ്ജിതനായി തകര്‍ന്നുപോയേനെ ഞാന്‍
ലജ്ജിതനായി വാടിവീണേനെ
ആരു പറഞ്ഞാലും…
Aaru Paranjaalum Njaan Ekanaakumo
Aaru Kaivittaalum Nee Enne Kaividumo
Aazhiyil Olangal AarTthirambidumpol
Naalaam Yaamatthinkal Nee Vannirunnillenkil
Pandu Thanne ThakarNnu Poyene Njaan
Pandu Thanne Vaadi Veenene
Aaru Paranjaalum…
Petamma Polum Kaanaattha Van Kaattil
Ekanaay Njaan ThalarNnidumpol
SwarGgam Thurannu Nee Dootha Ganangalaal
Kannuneer Thudappaan Vannirunnillenkil
Ksheenithanaay ThalarNnu Poyene Njaan
Ksheenithanaay Vaadi Veenene
Aaru Paranjaalum…
Nindicchu Thalliya Pottakkinattilum
Vaagdattham Thannathaanen Thalakku Meethe
Mattaarum Kaanaattha Maanyatha NalKuvaan
Kaaraagruhatthilum Nee Vannirunnillenkil
Lajjithanaay ThakarNnu Poyene Njaan
Lajjithanaay Vaadi Veenene
Aaru Paranjaalum..
Other Songs
Above all powers