We preach Christ crucified

പാപ നിവാരണനേ

പാപ നിവാരണനേ … എന്‍ പാപ ഭാരങ്ങളകറ്റിയോനേ – 2
വീഴ്ത്തി തന്‍ നിണമവനഖിലവുമെന്‍ പാപ
മാലിന്യം കഴുകീടുവാന്‍
പുണ്യ ജീവനെ താതന്‍ കൈകളില്‍ ഏല്പിച്ച ത്യാഗമൂര്‍ത്തേ – 2
പാപ നിവാരണനെ…1

വീണ്ടെടുപ്പേകിയല്ലോ എന്‍ ദേഹ – ദേഹിയില്‍ ആത്മാവിലും – 2
ആത്മാവിന്നച്ചാരം അവകാശമായ് തന്ന
മഹത്വത്തിന്‍ രാജരാജാ
വീണ്ടെടുപ്പുനാളോ വിദൂരമല്ലരനൊടിയിടയില്‍ വരാം – 2
പാപ നിവാരണനെ…1

വാഗ്ദത്തം ശേഷിക്കുന്നേ – വീണ്ടും വന്നിടാമെന്നുരച്ചാ – 2
വരവില്‍ ഞാനാര്‍പ്പോടു നൃത്തം ചെയ്യും അമി –
താനന്ദ സന്തോഷത്താല്‍
കാത്തു പാര്‍ത്തിടുന്നാഗമമെന്നെ സ്വാഗതം ചെയ്തിടാറായ് …
പാപ നിവാരണനെ…1

കാഹളനാദമെന്നില്‍ ക്ഷണ – മത്ഭുതമുളവാക്കിടും – 2
യാതൊന്നോടുപമിപ്പാന്‍ കഴിയാത്ത വിണ്‍പുരം
അതിലേറ്റം പ്രജ്വലമായി
കാന്തി മിന്നി വിളങ്ങീടും മുഖം ചുംബനം ചെയ്തിടാറായ് – 2
പാപ നിവാരണനെ…1

ചങ്കിലെ രക്തമെന്നെ – ശുദ്ധി ചെയ്തിടും വാട്ടമെന്യേ – 2
തേജസ്സിന്മേല്‍ തേജസ്സേറി നിത്യയുഗം
തേജസ്കരിച്ചീടുമെ
അന്നു ഞാനെന്‍റെ വീണ്ടെടുപ്പിന്‍റെ പൂര്‍ണ്ണതയനുഭവിക്കും – 2
പാപ നിവാരണനെ…2
വീഴ്ത്തി തന്‍…
പുണ്യ ജീവനെ…2
പാപനിവാരണനെ…1

Paapa Nivaaranane … En‍ Paapa Bhaarangalakattiyone – 2
Veezhtthi Than‍ Ninamavanakhilavumen‍ Paapa
Maalinyam Kazhukeeduvaan‍
Punya Jeevane Thaathan‍ Kykalil‍ Elpiccha Thyaagamoor‍Tthe – 2
Paapa Nivaaranane…1
Veendeduppekiyallo En‍ Deha – Dehiyil‍ Aathmaavilum – 2
Aathmaavinnacchaaram Avakaashamaayu Thanna
Mahathvatthin‍ Raajaraajaa
Veendeduppunaalo Vidooramallaranodiyidayil‍ Varaam – 2
Paapa Nivaaranane…1
Vaagdattham Sheshikkunne – Veendum Vannidaamennuracchaa – 2
Varavil‍ Njaanaar‍Ppodu Nruttham Cheyyum Ami –
Thaananda Santhoshatthaal‍
Kaatthu Paar‍Tthidunnaagamamenne Svaagatham Cheythidaaraayu …
Paapa Nivaaranane…1
Kaahalanaadamennil‍ Kshana – Mathbhuthamulavaakkidum – 2
Yaathonnodupamippaan‍ Kazhiyaattha Vin‍Puram
Athilettam Prajvalamaayi
Kaanthi Minni Vilangeedum Mukham Chumbanam Cheythidaaraayu – 2
Paapa Nivaaranane…1
Chankile Rakthamenne – Shuddhi Cheythidum Vaattamenye – 2
Thejasinmel‍ Thejaseri Nithyayugam
Thejaskariccheedume
Annu Njaanen‍Te Veendeduppin‍Te Poor‍Nnathayanubhavikkum – 2
Paapa Nivaaranane…2 Veezhtthi Than‍…
Punya Jeevane…2 Paapa Nivaaranane…1

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018