We preach Christ crucified

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ
താമസമെന്നിയേ മേഘത്തില്‍ വരും താന്‍ -2
കാന്തയാമെന്നെയും ചേര്‍ത്തിടും നിശ്ചയമായ് -2
എന്‍ പ്രിയ…1
യെരുശലേമിന്‍ തെരുവിലൂടെ കുരിശുമരം ചുമന്നു
കാല്‍വറിയില്‍ നടന്നു പോയവന്‍
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള -2
വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ -2
എന്‍…1
ആനന്ദപുരത്തിലെ വാസം ഞാനോര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ?
പ്രത്യാശാഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും -2
സ്വര്‍ഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാള്‍ -2
എന്‍…
നീതിസൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍നിറം മാറിടുമേ
രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍ -2
കൂടവെയിരുത്തുന്ന രാജാവ് വേഗം വരും -2
എന്‍…1
സന്താപം തീര്‍ന്നിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാന്‍
ഉള്ളം കൊതിക്കുന്നേ പാദങ്ങള്‍ പൊങ്ങുന്നേ -2
എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമകാന്തന്‍ -2
എന്‍…2

En‍ Priya Rakshakan‍ Neethiyin‍ Sooryanaayu
Thejasil‍ Velippetume
Thaamasamenniye Meghatthil‍ Varum Thaan‍ -2
Kaanthayaamenneyum Cher‍tthitum Nishchayamaayu -2
En‍ Priya…1
Yerushalemin‍ Theruviloote Kurishumaram Chumannu
Kaal‍variyil‍ Natannu Poyavan‍
Shobhitha Pattanatthil‍ Mutthukalaalulla -2
Veetukal‍ Theer‍tthittu Vegatthil‍ Varumavan‍ -2
En‍…1
Aanandapuratthile Vaasam Njaanor‍kkumpol‍
Ihatthile Kashtam Saaramo?
Prathyaashaagaanangal‍ Paati Njaan‍ Nithyavum -2
Svar‍ggeeya Santhoshamennilundinnalekkaal‍ -2
En‍…
Neethisooryan‍ Varumpol‍ Than‍ Prabhayin‍ Kaanthiyaal‍
En‍ Irul‍niram Maaritume
Raajaraajaprathimaye Dharippicchittenne Than‍ -2
Kootaveyirutthunna Raajaavu Vegam Varum -2
En‍…1
Santhaapam Theer‍nnittu Anthamillaayugam
Kaanthanumaayi Vaazhuvaan‍
Ullam Kothikkunne Paadangal‍ Pongunne -2
Enningu Vannenne Cher‍tthitum Premakaanthan‍ -2
En‍…2

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018